ആലുവ: സാധാരണക്കാരുടെ പത്തുരൂപ കടയിൽ ഇനി കാരുണ്യത്തിെൻറ ഭക്ഷണ പൊതികളും. എടത്തല പതിനെട്ടാം വാർഡിലെ അൽഅമീൻ നഗറിലേക്കുള്ള കവാടത്തിനരികെയുള്ള നോനാസ് എന്ന ചെറിയ കടയാണ് കാരുണ്യത്തിെൻറ വലിയ ഹൈപ്പർ മാർക്കറ്റായി മാറുന്നത്.
പത്ത് രൂപയുടെ സാധനങ്ങൾ വിൽക്കുന്ന കടയെന്നാണ് സ്ഥാപനം അറിയപ്പെടുന്നത്. കോവിഡ് ദുരിത നാളുകളിൽ സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നിലയിൽ വ്യാപാരം ആരംഭിക്കണമെന്ന താൽപര്യത്തിൽനിന്നാണ് പ്രദേശവാസിയായ അനസിെൻറ പത്ത് രൂപ കട പിറവിയെടുത്തത്.
നിത്യോപയോഗ സാധനങ്ങൾ പത്തു രൂപ മുതലുള്ള പാക്കറ്റുകളിൽ ഇവിടെ വിൽപന നടത്തിയാണ് സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് അനസ് താങ്ങായി മാറിയത്. ഇത് ജനങ്ങൾ സ്വീകരിച്ചതോടെയാണ് വിശക്കുന്നവന് ആഹാരമെന്ന പദ്ധതിക്ക് തുടക്കമിട്ടത്.
വീട്ടിൽ നിന്ന് ദിവസവും അഞ്ച് പൊതി ചോറ് കടയിൽ കൊണ്ടുെവച്ച് വിശക്കുന്നവർക്ക് സൗജന്യമായി നൽകാനാണ് അനസ് തീരുമാനിച്ചത്. ഇക്കാര്യം അറിഞ്ഞ വാർഡ് അംഗം അഫ്സൽ കുഞ്ഞുമോനും പദ്ധതിയിൽ പങ്കാളിയായിട്ടുണ്ട്. നൊച്ചിമ ചാരിറ്റി വിങിനെ ഉപയോഗപ്പെടുത്തി പദ്ധതി കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കുമെന്ന് ചാരിറ്റി വിങ് ഭാരവാഹി കൂടിയായ അഫ്സൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.