ആലുവ: പട്ടാപ്പകൽ നഗരമധ്യത്തിലെ ജ്വല്ലറിയിൽനിന്ന് സ്വർണമാലയും ലോക്കറ്റും തട്ടിയെടുത്തു. സ്വകാര്യബസ് സ്റ്റാൻഡിന് സമീപം മാർക്കറ്റ് റോഡിെല ലിമി ജ്വല്ലറിയിൽ എത്തിയ യുവാവ് ആറ് ഗ്രാം മാലയും രണ്ട് ഗ്രാമിെൻറ ലോക്കറ്റും കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കാറിൽ എത്തിയ ഇയാൾ ആവശ്യപ്പെട്ടപ്രകാരം ജീവനക്കാരി ആഭരണം കൈമാറുകയായിരുന്നു. കൈവെള്ളയിലിട്ട് തൂക്കുന്നപോലെ അഭിനയിച്ചശേഷം തൂക്കം കൂടിയ മാല ആവശ്യപ്പെട്ടു. ജീവനക്കാരി അതെടുക്കാൻ തിരിഞ്ഞപ്പോൾ പുറത്തിറങ്ങി സ്റ്റാർട്ട് ചെയ്തിട്ടിരുന്ന കാറിൽ കയറിപ്പോകുകയായിരുന്നു.
വാഹനം ഫോർഡ് ഐക്കണാണ്. എന്നാൽ, നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. മാസ്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജ്വല്ലറിയിലെ സി.സി ടി.വി കാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇയാളുടേതെന്ന് കരുതുന്ന ഒരു ജോടി ചെരിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
നഗരസഭ മുൻ ചെയർമാൻ ഫ്രാൻസിസ് തോമസിെൻറ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കോവിഡുകാലത്ത് ഈ ജ്വല്ലറി കുത്തിത്തുറക്കാൻ അന്തർ സംസ്ഥാന തൊഴിലാളികൾ ശ്രമിച്ചിരുന്നു. പട്രോളിങ് നടത്തിയ പൊലീസിന് മുന്നിൽ കമ്പിപ്പാരയുമായി ഇവർ കുടുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.