ആലുവ: വായ്പ തുക അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിന് സ്വകാര്യ ധനകാര്യ ഏജൻസി പ്രതിനിധികൾ വീട്ടമ്മയെ ഫോണിലൂടെ നിരന്തരം അസഭ്യം പറയുന്നതായി പരാതി.
ആലുവ അശോകപുരം സ്വദേശി ബാബുവാണ് ആലുവ പൊലീസിൽ പരാതി നൽകിയത്. സ്റ്റുഡിയോ നടത്തിപ്പുകാരനായ ബാബു മാസ തവണ അടവിൽ 24,500 രൂപയുടെ ഫ്ലാഷ് വാങ്ങിയിരുന്നു.
സാധനങ്ങൾ വാങ്ങുന്നതിന് വായ്പ നൽകുന്ന സ്ഥാപനത്തിൽ നിന്നായിരുന്നു ഇത്. 2900 രൂപയാണ് മാസ തവണ. ഇത് കൃത്യമായി അടച്ചിരുന്നതാണ്.
ഇതിനിടയിൽ ഇദ്ദേഹം ക്വാറൻറീനിൽ ആയതിനാൽ ഈ മാസത്തെ തുക അടക്കാനായില്ല.
ഇതിെൻറ പേരിൽ നിരന്തരം വീട്ടിലേക്ക് ഫോണിൽ വിളിച്ച് ഭാര്യയെയും തന്നെയും അസഭ്യം പറയുകയാണെന്ന് ആലുവ സി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നു. കേസെടുക്കുമെന്ന് ആലുവ സി.ഐ. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.