ആലുവ: ഓപറേഷൻ ഡാർക്ക് ഹണ്ടുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ഒരാളെക്കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. കീഴ്മാട് ചാലക്കൽ കരിയാംപുറം വീട്ടിൽ മനാഫിനെയാണ് (30) ജയിലിലടച്ചത്.
നാലുവർഷത്തിനുള്ളിൽ ആലുവ ഈസ്റ്റ്, എടത്തല സ് റ്റേഷനുകളിൽ ഏഴ് കേസിൽ ഇയാൾ പ്രതിയാണ്. കൊലപാതകശ്രമം, കവർച്ച, അടിപിടി, ബലാൽസംഗം തുടങ്ങിയ കേസുകളിലാണ് ഇയാൾ ഉൾപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ എസ്.പി കെ.കാർത്തിക്കിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായാണ് നടപടി.
2019ൽ കാപ്പ നിയമപ്രകാരം ഇയാളെ ആറുമാസത്തേക്ക് നാട് കടത്തിയിരുന്നു. 2020 മാർച്ചിൽ ആലുവ പുളിഞ്ചോട് െവച്ച് സനീഷ് എന്നയാളെ തലയ്ക്കടിച്ച് പണം കവരാൻ ശ്രമിച്ച കേസിലും ജില്ല ആശുപത്രിക്ക് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ ജ്യോതിഷ് എന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി നിരന്തരം കുറ്റകൃത്യത്തിലേർപെട്ട 22 പേരെ കാപ്പ നിയമപ്രകാരം ജയിലിൽ അടക്കുകയും, 25 പേരെ നാടുകടത്തിയതായും എസ്.പി കെ.കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.