ആലുവ: മാലിന്യവാഹിനിയായി പെരിയാർവാലി കനാലുകൾ. പ്രധാന കനാലുകളിലും ബ്രാഞ്ച് കനാലുകളിലും മാലിന്യപ്രശ്നം നിലനിൽക്കുന്നുണ്ട്. വെള്ളം വന്ന സമയത്ത് വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിവന്നവയും പ്രാദേശികമായി തള്ളപ്പെട്ട മാലിന്യവുമാണ് ഓരോ ഭാഗങ്ങളിെലയും വലകളിൽ തങ്ങിക്കിടക്കുന്നത്. മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ രൂക്ഷ ദുർഗന്ധമാണ് പരിസരങ്ങളിൽ അനുഭവപ്പെടുന്നത്. ഇതുമൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത് പെരുമ്പാവൂരിനും ആലുവ നഗരത്തിനും ഇടയിലുള്ളവരാണ്.
വെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ കനാലിലൂടെ ഒഴുകിവരുന്ന മാലിന്യം തടയുന്നതിന് പല ഭാഗത്തും വലകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം വലകളുള്ള പ്രദേശങ്ങളിലാണ് മാലിന്യപ്രശ്നം രൂക്ഷമായിട്ടുള്ളത്. ചുണങ്ങംവേലി സ്കൂളിനും പുഷ്പ നഗർ കോളനിക്കും സമീപം കനാലിലും കരയിലും മാലിന്യക്കൂമ്പാരമുണ്ട്. ഇവിടത്തെ വലക്ക് സമീപമാണ് കവറുകളിലും മറ്റുമായി കടകളിൽനിന്നും വീടുകളിൽനിന്നുമുള്ള മാലിന്യം തള്ളിയിരിക്കുന്നത്. അശോകപുരത്ത സ്വകാര്യ ആശുപത്രി പരിസരത്തും മാലിന്യപ്രശ്നമുണ്ട്. പെരിയാര്‍ വാലി കനാലിലെ മാലിന്യം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കമുണ്ട്.
ഇതേതുടർന്ന് അതത് പഞ്ചായത്ത് അതിര്‍ത്തിയില്‍ മാത്രം നെറ്റ് സ്ഥാപിച്ച് പഞ്ചായത്തുകളിലെ മാലിന്യം ശേഖരിക്കാനാണ് നിര്‍ദേശമുണ്ടായത്. എന്നാല്‍, അതുണ്ടാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.