ആലുവ: പെരിയാറിലെ ശക്തമായ മലവെള്ളപ്പാച്ചിൽ ആലുവക്ക് നൽകിയത് നിരവധി മരത്തടികൾ. ഒഴുക്ക് ശക്തമായ സമയത്ത് ആലുവ മണപ്പുറത്ത് മരത്തടികളും വലിയ ചില്ലകളും ഒഴുകിയെത്തുകയായിരുന്നു.
കാടുകളിൽനിന്നും പുഴയോരങ്ങളിൽനിന്നും കുത്തൊഴുക്കിൽ പുഴയിൽ പതിച്ചവയാണിത്. ഇത് ശേഖരിക്കാനും കൊണ്ടുപോകാനാകാത്തവ കോടാലികൊണ്ടും മറ്റും മുറിച്ചെടുക്കാനുമായി നിരവധിപേർ വരുന്നുണ്ട്.
മുൻ വർഷങ്ങളിലും ഇത്തരത്തിൽ മരങ്ങളും ചില്ലകളും ധാരാളം ഒഴുകിയെത്തിയിരുന്നു. പാലങ്ങളുടെ തൂണുകളിലും മറ്റും ഉടക്കിക്കിടക്കാറുമുണ്ട്.
എന്നാൽ, മുളയും ചെറിയ ചില്ലകളും കാര്യമായി ആരും എടുക്കാറില്ല. അതിനാൽതന്നെ പിന്നീട് ഇവ പുഴയുടെ ഒഴുക്കിന് തടസ്സമായി മാറാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.