ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ വെള്ളം കയറി. ഈ വര്‍ഷകാലത്ത് ആദ്യമായാണ് ജലനിരപ്പ് ഉയര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹം വെള്ളത്തില്‍ മുങ്ങുന്നത്.
വ്യാഴാഴ്ച രാത്രി 8.20ഓടെയാണ് വിഗ്രഹം മുങ്ങിയത്. ഇതോടെ ക്ഷേത്രത്തിൽ ആറാട്ട് നടന്നു. അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതോടെ കഴിഞ്ഞ രണ്ടുദിവസമായി മണപ്പുറത്ത് കരകവിഞ്ഞാണ് പെരിയാര്‍ ഒഴുകുന്നത്.
വ്യാഴാഴ്ച കൂടുതല്‍ ശക്തിയായി മഴപെയ്തതോടെ ജലനിരപ്പ് ഉയരുകയായിരുന്നു.
പെരിയാറില്‍ ജലനിരപ്പ് രണ്ട് മീറ്ററിനുമുകളിലാണ് വ്യാഴാഴ്ച ഉയർന്നത്. പെരിയാറില്‍ ചളിയുടെ അംശവും ഏറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.