കളമശ്ശേരി: വർഷങ്ങൾ മുമ്പുള്ള എറണാകുളം ലോക്സഭ ഉപതെരഞ്ഞെടുപ്പ്. പരേതനായ ജോർജ് ഈഡനാണ് കോൺഗ്രസ് സ്ഥാനാർഥി. അന്ന് എറണാകുളം കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്ന പി.എം. ഹാരിസ് ഒരു നവീന തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രി പുറത്തിറക്കി. പിന്നീട് ഓരോ തെരഞ്ഞെടുപ്പിലും അത് ഹിറ്റായി. കേരളം മുഴുവനും ആവശ്യക്കാരുമായി. മാതൃക ബാലറ്റ് യന്ത്രമായിരുന്നു അത്.
ഇന്ന് കേരളത്തിലുടനീളം മാതൃക ബാലറ്റ് യന്ത്രം തയാറാക്കുകയാണ് ഹാരിസും കൂട്ടരും. തെരെഞ്ഞടുപ്പ് വോട്ടുയന്ത്രത്തിലേക്ക് മാറിയതോടെയാണ് മാതൃക ബാലറ്റ് യന്ത്രം ഒരുക്കിത്തുടങ്ങിയത്.
മരത്തിലൊരു മാതൃക കൊത്തിയുണ്ടാക്കിയായിരുന്നു അന്ന് തുടക്കം. ലൈറ്റുകളും ഘടിപ്പിച്ചതോടെ ഭംഗിയായി. കേരളത്തിൽ സംഭവം വാർത്തയായി. അതോടെ മോഡൽ നിർമിച്ചു നൽകാനുള്ള ആവശ്യക്കാർ ഏറെയായി. പിന്നീട് മരപ്പണി മാറ്റി തെർമോകോളിലാക്കി, പിന്നീട് പ്ലാസ്റ്റിക്കിൽ. പ്ലാസ്റ്റിക് നിരോധിച്ചതോടെ ഹാർഡ്ബോർഡിലാണ് ഇപ്പോൾ നിർമാണം. അതിന് മേലെ ലാമിനേഷനും ലൈറ്റും കൊടുത്തതോടെ ഭംഗിയായി. തെരഞ്ഞെടുപ്പുകാലമാകുേമ്പാൾ മാതൃകാ മെഷീനായി ഹാരിസിെൻറ വീടിന് മുന്നിൽ തിരക്കാണ്. സ്ഥാനാർഥികൾക്ക് പേരും ചിഹ്നവും പരിചയപ്പെടുത്താനാണ് ഇത്തരത്തിൽ മാതൃക ബാലറ്റ് മെഷീൻ നിർമിച്ചുനൽകുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും ഒരേ മാതൃകയിലാണ് നിർമിച്ചിരുന്നത്.
ഇക്കുറി പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്കുള്ളത് ഒറ്റ ഫോൾഡറിൽ ബുക്ക് മടക്കുംപോലെയാണ് തയാറാക്കുന്നത്. ഇത് രാഷ്ട്രീയക്കാർക്ക് വോട്ടർമാരെ പരിചയപ്പെടുത്താൻ എളുപ്പമായിരിക്കും. കേരളത്തിെൻറ നാനാഭാഗത്തുനിന്നും ഹാരിസിെൻറ ബാലറ്റ് മെഷീൻ തേടി ആവശ്യക്കാരെത്തും. എൽ.ഡി.എഫിൽ ഏരിയ കമ്മിറ്റിക്കാർ നേരിട്ടാണ് ആവശ്യപ്പെടുന്നതെന്ന് ഇദ്ദേഹം പറയുന്നു. യു.ഡി.എഫുകാരിൽ സ്ഥാനാർഥികളാണ് ബന്ധപ്പെടുക. അത് ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഓരോ സ്ഥാനാർഥിക്കും നേരിട്ട് കൈമാറേണ്ടിവരും. അതിന് ഗ്രാമപ്രദേശങ്ങളിലേക്കും വാഹനം പോകേണ്ടിവരും.
തെരഞ്ഞെടുപ്പ് കമീഷെൻറ മെഷീനിൽനിന്ന് നിറത്തിൽ രൂപമാറ്റം വരുത്തിയാണ് നിർമിക്കുന്നത്. ഇപ്പോൾ മുപ്പത്തടത്ത് താമസിക്കുന്ന ഹാരിസിെൻറ പ്രവർത്തനംമൂലം മാതൃക ബാലറ്റ് നിർമാണത്തിലൂടെ നിരവധി സ്ത്രീകൾക്ക് തൊഴിലും ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.