നെടുമ്പാശ്ശേരി: ഹൽവക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. ബഹ്റൈനിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി സുധീഷിനെയാണ് (21) വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് വിഭാഗം പിടികൂടിയത്.
ബാഗേജ് പരിശോധനക്കിടെ സംശയം തോന്നി ഹൽവ തുറന്നുനോക്കിയപ്പോഴാണ് കഞ്ചാവുപൊതി കണ്ടത്. പത്ത് ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. കൂട്ടുകാരന് നൽകാൻ ബന്ധുക്കൾ നൽകിയ ഹൽവ പാക്കറ്റാണെന്നും അതിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്ന കാര്യം തനിക്കറിയില്ലായിരുെന്നന്നുമാണ് സുധീഷ് മൊഴി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.