നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണവും ഐ ഫോണുകളും പിടികൂടി.എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം ചെമ്മാട് സ്വദേശി അബ്ദുൽ സലീം, മലപ്പുറം വളാഞ്ചേരി സ്വദേശി കെ.ടി. ഹംസ എന്നിവരിൽ നിന്നുമാണ് ലക്ഷങ്ങൾ വില വരുന്ന സ്വർണവും ഐ ഫോണുകളും പിടികൂടിയത്.
അബ്ദുൽ സലീമിെൻറ പക്കൽനിന്ന് 860 ഗ്രാം സ്വർണമിശ്രിതവും 233.2 ഗ്രാം സ്വർണവും15 ഐ ഫോണുകളുമാണ് കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം പിടികൂടിയത്.ഹംസയുടെ പക്കൽനിന്ന് 176.9 ഗ്രാം സ്വർണ മിശ്രിതവും 81 ഗ്രാം സ്വർണാഭരണങ്ങളും മൂന്ന് ഐ ഫോണുകളും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.