പെരുമ്പാവൂര്‍: ശാന്തയുടെ ദുരിതവാസം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നു. മുടക്കുഴ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അകനാട് മുണ്ടപ്പിള്ളില്‍ വീട്ടില്‍ പരേതനായ ചന്ദ്രെൻറ ഭാര്യ ശാന്തയാണ് ഒരു മാസം മുമ്പ് പെയ്ത മഴയില്‍ തകര്‍ന്ന വീട്ടിനടുത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി അന്തിയുറങ്ങുന്നത്.
ഏക മകന് മറ്റൊരു വീട്ടിലാണ് താമസം. മകള്‍ വിവാഹം കഴിഞ്ഞ് പോയി. രോഗിയാണെങ്കിലും സമീപത്തെ കമ്പനിയില്‍ ശുചീകരണ തൊഴിലിന് പോയി ജീവിക്കുകയാണ് ഇവര്‍. വീട് തകര്‍ന്ന വിവരം വാര്‍ഡ് മെംബറെ അറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് ശാന്ത പറയുന്നു. സര്‍ക്കാരും സന്മനസുള്ളവരും കനിഞ്ഞാല്‍ ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കഴിയാമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.