പെരുമ്പാവൂര്‍: യുവാവിനെ വെടിവെച്ച കേസില്‍ ഒരാള്‍കൂടി പിടിയിലായി. ആറാം പ്രതി വേങ്ങൂര്‍ മുടക്കുഴ മറ്റപ്പാടന്‍ വീട്ടില്‍ ലിയോയെയാണ് (25) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് പുലര്‍ച്ച ഒന്നിന് പെരുമ്പാവൂര്‍ മാവിന്‍ചുവട് ജങ്ഷന് സമീപം തണ്ടേക്കാട് സ്രാമ്പിക്കല്‍ വീട്ടില്‍ സലീമിെൻറ മകന് ആദിലിനെ വെടിവെച്ച കേസിലാണ് അറസ്റ്റ്.
സംഭവത്തില്‍ നേരിട്ട് പങ്കെടുക്കുകയും ആദിലിനെ വടിവാൾകൊണ്ട് വെട്ടുകയും ചെയ്ത ആളാണ് ലിയോ. വ്യക്തിപരമായ പ്രശ്നം പറഞ്ഞുതീര്‍ക്കുന്നതിന് ഒന്നാം പ്രതിയായ നിസാറിെൻറ നേതൃത്വത്തില്‍ ആദിലിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ആദിലിനെ വാഹനമിടിച്ച് വീഴ്ത്തിയ വടിവാൾകൊണ്ട് വെട്ടുകയും നെഞ്ചത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു. സംഭവത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തു.
ലിയോ സംഭവശേഷം ബംഗളൂരുവിലേക്ക് കടന്നു. കഴിഞ്ഞ ദിവസം രഹസ്യമായി നാട്ടിലെത്തിയപ്പോള്‍ പുല്ലുവഴിയില്നിന്നാണ് പിടിയിലായത്. പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്നും ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്നും ജില്ല പൊലീസ് മേധാവി എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ബിജുമോന്, അയ്യമ്പുഴ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.