പെരുമ്പാവൂര്‍: പൊലീസിനെ വെട്ടിച്ച് കോവിഡ് സെൻററില്‍നിന്ന് മുങ്ങിയ കുപ്രസിദ്ധ മോഷ്ടാവിനെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി.
വടയമ്പാടി ചെമ്മല കോളനി കണ്ടോളിക്കുടി വീട്ടില്‍ സുരേഷാണ് (ഡ്രാക്കുള സുരേഷ്-30) പിടിയിലായത്. തണ്ടേക്കാടുള്ള കടയില്‍നിന്ന് പണം മോഷ്ടിച്ച കേസില്‍ ഇയാള്‍ തിങ്കളാഴ്ച വൈകീട്ട് പിടിയിലായിരുന്നു.
കറുകുറ്റിയിലെ കാര്‍മല്‍ ധ്യാന കേന്ദ്രം കോവിഡ് കെയര്‍ സെൻററിലാക്കാന് വാഹനത്തില്‍ നിന്നിറക്കി നിര്‍ത്തുമ്പോള്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. കോവിഡ് പരിശോധനക്ക് ശേഷം രാത്രി 11നാണ് സുരേഷിനെ കോവിഡ് കേന്ദ്രത്തിലെത്തിച്ചത്.
ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെ വെങ്ങോല ടാങ്ക്സിറ്റിക്ക് സമീപം തേക്കമലയിലുള്ള വാടക വീട്ടില്‍ നിന്നാണ് ബുധനാഴ്ച പുലര്‍ച്ച ഇയാള്‍ പിടിയിലായത്.
എറണാകുളം സിറ്റി, റൂറല്‍, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. സി.ഐ സി. ജയകുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ രാധാകൃഷ്ണന്, എ.എസ്.ഐമാരായ വിനോദ്, ശിവദാസ്, രാജേന്ദ്രന്, സി.പി.ഒമാരായ രൂപേഷ്, സിജൊ പോള്‍, സിയാദ്, നജിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.