പെരുമ്പാവൂര്‍: ഗുണ്ട ആക്രമണമുണ്ടായ മാവിൻചുവട് കവലയിൽ വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന രംഗങ്ങള്‍. വാഹനങ്ങള്‍ ഇടിച്ച ശബ്ദവും വെടിയൊച്ചയും കേട്ടാണ് പ്രദേശവാസികൾ സ്ഥലത്തെത്തിയത്. തകര്‍ന്നുകിടക്കുന്ന ആഡംബര കാറും ബൈക്കും സമീപം കിടന്ന മണ്ണുമാന്തി യന്ത്രവും കണ്ട് ആളുകള്‍ പകച്ചു.
ബുധനാഴ്ച പുലര്‍ച്ച ഒന്നിന് നടന്ന സംഭവമായതിനാല്‍ എന്താണ് നടന്നതെന്നുപോലും പലർക്കും മനസ്സിലായില്ല. സ്ത്രീവിഷയം, പകപോക്കല്‍, പണമിടപാട് എന്നിവയെല്ലാം ചര്‍ച്ചകളായി. ഭീകരാക്രണമെന്ന ശ്രുതിപരന്നതോടെ എന്‍.എ.ഐ സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.
ഇതിനിടെ വെടിയേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിെൻറ നില ഗുരുതമെന്നും വാര്‍ത്ത പരന്നു. ഇതുസംബന്ധിച്ച് വ്യക്തത വരുത്താൻ പൊലീസും തയാറായില്ല. ശസ്ത്രക്രിയക്ക് വിധേയനായ യുവാവിെൻറ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ ബുധനാഴ്ച വൈകീട്ട് ബന്ധുക്കളെ അറിയിച്ചു.
പ്ലൈവുഡ് കമ്പനി ഉടമയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് കീഴിലുള്ള കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ നിലനില്‍ക്കെയാണ് ഗുണ്ടസംഘങ്ങള്‍ വീണ്ടും ഏറ്റുമുട്ടിയത്.
കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടികൂടാനുള്ള പ്രതികള്‍ക്കായി കുറുപ്പംപടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് വിലസുന്നതായ ആക്ഷേപം നിലനില്‍ക്കെ ഉണ്ടായ ആക്രമണം ജനങ്ങളില്‍ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. തോക്ക് ഉൾപ്പെടെ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.