പെരുമ്പാവൂര്‍: കോടനാട് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഗുണ്ടസംഘങ്ങള്‍ വിലസുന്നു. വടിവാള്‍ ഉൾപ്പെടെ മാരകായുധങ്ങളുമായി പകല്‍പോലും ഭീതിപടര്‍ത്തുന്ന സംഘങ്ങള്‍ക്ക് കോടനാട് പൊലീസിനെക്കാള്‍ അംഗബലമുണ്ട്. മുപ്പതോളം പേരടങ്ങുന്ന രണ്ട് സംഘങ്ങള്‍ അടുത്തിടെ ഒന്നായതോടെയാണ് ഗുണ്ടപ്രവർത്തനം ശക്തിയാര്‍ജിച്ചത്. മൂന്നാഴ്ചക്കുമുമ്പാണ് യുവാവിനുനേരെ വടിവാള്‍ ആക്രമണം നടന്നത്. കഴിഞ്ഞ രണ്ടിന് അയ്മുറി സ്വദേശി ജിേൻറായെ വടിവാളിെൻറ മാടുകൊണ്ട് അടിച്ചുവീഴ്ത്തി പരിക്കേല്പിച്ച സംഭവവും ജിേൻറായെ ആശുപത്രിയില്‍ കാണാനെത്തി തിരിച്ചുപോയവരുടെ ബൈക്കില്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ജിേൻറായുടെ ബൈക്ക് സംഘത്തിൽപെട്ടവര്‍ കത്തിക്കുകയും ചെയ്തിരുന്നു.
കോടനാട് പൊലീസ് കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുക്കുകയും എഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ചിറപ്പറമ്പന് ഡെല്വിന് കോടതിയില്‍നിന്ന് ജാമ്യമെടുത്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്. മണല്‍ മാഫിയ സംഘമായി പ്രവര്‍ത്തിച്ചിരുന്നവര്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മങ്കുഴി, നടുപ്പിള്ളിത്തോട് ഭാഗങ്ങളിലുള്ളവരാണ് ഗുണ്ട സംഘത്തിലേറെയും.
സമീപ പ്രദേശങ്ങളിലുള്ള വനങ്ങള്‍ കേന്ദ്രീകരിച്ചാണ് തമ്പടിക്കുന്നത്.വേങ്ങൂര്‍ പാണിയേലി, കൊമ്പനാട് കേന്ദ്രീകരിച്ചുള്ള ഗുണ്ടസംഘങ്ങളില് അഞ്ചോളം പേരെ പൊലീസിെൻറ ഓപറേഷന് ഡാര്‍ക്ക് ഹണ്ടിെൻറ ഭാഗമായി ജയിലിലടക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
അമല്‍ എന്നയാളെ നാടന്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച വേങ്ങൂര്‍ വെസ്റ്റ് അകനാട് കുന്നുമ്മല്‍ വിഷ്ണുവിനെയാണ് (24) ജില്ല പൊലീസ് മേധാവി നാടുകടത്തിയത്. അതേ സംഘത്തിൽപെട്ട നാലുപേര്‍ അകത്താെയങ്കിലും ബാക്കിയുള്ളവര്‍ കോടനാട് ഗുണ്ടസംഘത്തോടൊപ്പം ചേര്‍ന്നതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.