പെരുമ്പാവൂര്‍: നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന വേളയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേസ് രേഖയുമായി രംഗത്തെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. ഇതോടെ നഗരസഭയിലെ 17ാം വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രതിനിധിയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി.
ഇവര്‍ നാമനിർദേശ പത്രികയില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ മറച്ചുവെെച്ചന്ന് തെളിവുസഹിതം പരാതി നല്‍കുകയായിരുന്നു എതിര്‍സ്ഥാനാര്‍ഥി.
എതിര്‍കക്ഷി ഉന്നയിച്ച കേസിനെ സംബന്ധിച്ച് തനിക്കറിയില്ലെന്നും സമന്‍സ് കൈപ്പറ്റിയിട്ടിെല്ലന്നും സത്യവാങ്മൂലം എഴുതിനല്‍കി മടങ്ങിയ സ്ഥാനാര്‍ഥിക്ക് തിരിച്ചടിയായി കേസ് രേഖകള്‍. പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഇവര്‍ ഒപ്പിട്ടുനല്‍കിയ വക്കാലത്തും രണ്ടുതവണ കോടതി കേസ് പരിഗണിച്ചതിെൻറ രേഖകളുമായാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രംഗത്തെത്തിയത്.
ഇരിങ്ങോളിലെ ഒരു സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റോഡ് ഉപരോധ സമരത്തില്‍ പങ്കെടുത്തതാണ് ഇവര്‍ക്ക് പുലിവാലായത്.
എല്‍.ഡി.എഫ് നേതൃത്വം പത്രിക സ്വീകരിച്ചതിെൻറ വിശദ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെെട്ടന്നാണ് വിവരം. ഇതോടെ യു.ഡി.എഫിെൻറ ഉറച്ച കോട്ടയായ 17ാം വാര്‍ഡിൽ ആശങ്കയിലാണ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.