പെരുമ്പാവൂര്‍: ഡി.എഫ്.ഒയുടെ അക്കൗണ്ട് പാസ്വേ ഡ് ഉപയോഗിച്ച് ക്രമക്കേട് നടത്തിയ സംഭവത്തിൽ പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അശമന്നൂര്‍ വില്ലേജ് പയ്യാല്‍ കാലമാലി വീട്ടില്‍ രജനീഷ് തമ്പാനാണ് (41) കോടനാട് സ്റ്റേഷനില്‍ കീഴടങ്ങിയത്. മലയാറ്റൂര്‍ വനം ഡിവിഷനിലെ സീനിയര്‍ ക്ലര്‍ക്കായിരുന്ന ഇയാള്‍ ഡി.എഫ്.ഒയുടെ പാസ്വേഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
പലപ്പോഴായി പണം സ്വന്തം അക്കൗണ്ടിലേക്ക് ഇയാള്‍ മാറ്റുകയായിരുന്നു. കരാറുകാര്‍ക്ക് കൊടുക്കാനുള്ള തുകയാണ് തട്ടിയെടുത്തത്. ഡി.എഫ്.ഒ പരിശോധിക്കേണ്ട ബാലന്‍സ് ഷീറ്റ് രജനീഷ് തമ്പാന്തന്നെയാണ് ഒപ്പിട്ട് വിട്ടിരുന്നത്. 2017 മുതല്‍ തിരിമറി നടക്കുന്നതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു.
എന്നാല്‍, ദുര്‍ബലവകുപ്പുകള്‍ ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നുതന്നെ ആരോപണമുണ്ട്. ക്രമക്കേടിനെത്തുടര്‍ന്ന് ഇയാളെ ആഗസ്റ്റ് 13ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ എട്ടിന് ജാമ്യാപേക്ഷ തള്ളിയ ഹൈേകാടതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.