പെരുമ്പാവൂര്‍: നഗരത്തിലെ സ്ഥാപനങ്ങള്‍ ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വ്യാപാരികള്‍ രണ്ടുതട്ടില്‍. കോവിഡ്വ്യാപനം തടയുന്നതിെൻറ ഭാഗമായി ഞായറാഴ്ചകളില്‍ കടകള്‍ അടച്ചിടണമെന്ന മര്‍ച്ചൻറ്സ് അസോസിയേഷന് ഭാരവാഹികളുടെ അഭ്യര്‍ഥന അംഗീകരിക്കാതെ ഞായറാഴ്ച പല കടകളും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ഞായറാഴ്ച സംഘടനയുടെ ട്രഷററും എക്സി. അംഗങ്ങളില്‍ ചിലരും സ്ഥാപനങ്ങള്‍ തുറന്നു.
തുടര്‍ന്ന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും നടപടികളിലേക്ക് കടക്കുകയും ചെയ്തെങ്കിലും ട്രഷറര്‍ സ്ഥാനം രാജിെവച്ചതായി സംഘടന നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. കോവിഡ് വ്യാപനവും വെള്ളപ്പൊക്ക ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച കടകള്‍ അടച്ചിടണമെന്ന് ശനിയാഴ്ച ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് കൊടുത്തു. പക്ഷെ ചിലര്‍ ഇത് കണക്കിലെടുക്കാതെയാണ് ഈ ഞായറാഴ്ചയും തുറന്നത്.
കോവിഡ് ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയില്‍ വലയുന്നതിനിടെ സര്‍ക്കാറിെൻറ മുന്നറിയിപ്പുകള്‍ അംഗീകരിക്കാമെന്നല്ലാതെ സംഘടനകളുടെ നിര്‍ദേശങ്ങള്‍ ചെവിക്കൊേള്ളണ്ടെന്ന നിലപാടിലാണിവര്‍. കച്ചവടക്കാരുടെ മറ്റൊരു സംഘടനയായ വ്യാപാരി വ്യാവസായി സമിതിക്ക് കീഴിലുള്ള സ്ഥാപനങ്ങളെല്ലാം രണ്ട് ഞായറാഴ്ചകളിലും തുറന്നു. കോവിഡോ പ്രകൃതിദുരന്തങ്ങളോ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാറോ തദ്ദേശസ്ഥാപനങ്ങളോ ആവശ്യപ്പെട്ടാല്‍ മാത്രം കടകള്‍ അടക്കാമെന്ന നിലപാടിലാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.