പെരുമ്പാവൂര്‍: ഭക്ഷണം തേടി പണിതീരാത്ത വീട്ടില്‍ കയറിയ മനോരോഗിയെ കള്ളനെന്ന് മുദ്രകുത്തി മര്‍ദിച്ചു.കാലിനും കൈക്കും തലക്കും മാരകമുറിവും ഒടിവുമേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ശാലോം ഇലഞ്ഞിച്ചോട്ടില്‍ ഭാഗത്താണ് കഴിഞ്ഞദിവസം സംഭവമുണ്ടായത്. വെങ്ങോല പ്രദേശത്ത് സുപരിചിതനായ മാനസിക അസ്വസ്ഥതകളുള്ള പാലായിക്കുന്ന് നരീക്കല്‍ ഷിബുവിനാണ് (40) മര്‍ദനമേറ്റത്. രാത്രിയും പകലുമില്ലാതെ തെരുവില്‍ ഇറങ്ങിനടക്കുന്ന ഷിബുവിനെ ഇതുവരെ മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടിട്ടില്ല. ഉറക്കക്കുറവുള്ള ഇയാള്‍ക്ക് രാത്രി ഇറങ്ങി നടക്കുന്ന സ്വഭാവമുണ്ട്. സംഭവം നടന്ന ദിവസം വൈകീട്ട് ഏഴിന് ഷിബു ഇലഞ്ഞിച്ചോട്ടില്‍ പണിനടക്കുന്ന ഒരുവീട്ടില്‍ കയറി ഭക്ഷണം തിരയുകയായിരുെന്നന്ന് പറയുന്നു.
ഈ സമയത്താണ് സ്ഥലത്തെ ചിലര്‍ ഷിബുവിനെ ക്രൂരമായി മര്‍ദിച്ചശേഷം പൊലീസിനെ വിവരം ധരിപ്പിച്ചത്. അവശനായ ഇയാളെ ആശുപത്രിയിലാക്കാന്‍ പൊലീസ് തയാറായില്ല. അവസാനം നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
കമ്പിവടിക്ക് തന്നെ അടിച്ചെന്നാണ് ഷിബു പൊലീസിന് നൽകിയ മൊഴി. മുറിവ് എത്തരത്തിലുള്ളതാണെന്ന് പരിശോധിക്കുമെന്ന് സ്റ്റേഷന് ഹൗസ് ഓഫിസര്‍ സി. ജയകുമാര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്. അട്ടപ്പാടിയില്‍ വിശപ്പ് സഹിക്കാനാകാതെ ഭക്ഷണമെടുത്ത മധുവിനെ തല്ലിക്കൊന്ന രാക്ഷസര്‍ വെങ്ങോലയിലും എന്ന തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് മര്‍ദനവിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.