പെരുമ്പാവൂര്‍: വാഴക്കുളം, വെങ്ങോല ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡൻറുമാരെ തെരഞ്ഞെടുക്കാനായില്ല. ഭൂരിപക്ഷ അംഗങ്ങള്‍ ഹാജരാകാത്തതാണ് പ്രതിസന്ധിയായത്. വാഴക്കുളം പഞ്ചായത്തില്‍ ഉച്ചക്കുശേഷം വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നു.
വെങ്ങോല പഞ്ചായത്തില്‍ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ക്വോറം തികയാത്തതിനാല്‍ മാറ്റിെവക്കുകയായിരുന്നു. കോണ്‍ഗ്രസിെൻറ ഏഴ് അംഗങ്ങളും കൃത്യസമയത്തു തന്നെയെത്തി. ട്വൻറി20യുടെ മെംബര്‍മാര്‍ ആരും ഹാജരായില്ല. സി.പി.എം അംഗങ്ങള്‍ എത്തിയെങ്കിലും മീറ്റിങ് ഹാളിന് പുറത്തു നില്‍ക്കുകയായിരുന്നു.
ആകെയുള്ള 23 പേരില്‍ 12 പേരുടെ ഹാജര്‍ വേണം ക്വോറത്തിന്. 11ന് യോഗം ആരംഭിച്ചെങ്കിലും വരണാധികാരി ക്വോറമില്ലാത്തതിനാല്‍ പരിച്ചു വിടുകയായിരുന്നു. ഉച്ചക്ക് ശേഷം വൈസ് പ്രസിഡൻറ് മത്സരത്തിന് വീണ്ടും യോഗം ചേര്‍ന്നെങ്കിലും മെംബര്‍മാര്‍ ആരും മീറ്റിങ് ഹാളില്‍ ഹാജരായില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് വ്യാഴാഴ്ചയിലേക്ക് മാറ്റിെവച്ചു.
വാഴക്കുളം പഞ്ചായത്തില്‍ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും ഹരിജന്‍ സംവരണമായതിനാല്‍ ഈ വിഭാഗത്തിലേക്ക് ആരും വിജയിച്ചില്ല. തുടര്‍ന്ന് എല്‍.ഡി.എഫിന് പ്രസിഡൻറ് സ്ഥാനം നല്‍കേണ്ട അവസ്ഥയിലാണ്. ഗോപാലകൃഷ്ണനെ (ഗോപാല്‍ ഡിയോ) പ്രസിഡൻറാക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.
എന്നാല്‍, പ്രസിഡൻറ് തെരഞ്ഞെടുപ്പിന് യു.ഡി.എഫ് വിട്ടുനിന്നതിനാല്‍ ക്വോറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അംഗങ്ങള്‍ എത്തിയതിനെത്തുടര്‍ന്ന് നടന്നു. യു.ഡി.എഫിലെ സജീന ഹൈദ്രോസാണ് വിജയിച്ചത്. സജീനക്ക് 11 വോട്ടും എല്‍.ഡി.എഫിലെ ഗീതക്ക് ഒമ്പത് വോട്ടും ലഭിച്ചു. എന്നാല്‍, പ്രസിഡൻറ് അധികാരമേറ്റടുക്കാത്തതിനാല്‍ വൈസ് പ്രസിഡൻറിന് സത്യപ്രതിജ്ഞ ചെയ്യാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.