സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വൻറി 20;നേരിടാന്‍ ഉറച്ച് കോണ്‍ഗ്രസ്

കിഴക്കമ്പലം: കിഴക്കമ്പലത്ത് പഞ്ചായത്ത് ഭരിക്കുന്ന ട്വൻറി 20 നേരത്തേ പഞ്ചായത്തിലെ 19 വാര്‍ഡുകളിലേക്കും ബ്ലോക്ക് ഡിവിഷനിലേക്കും ജില്ല പഞ്ചായത്തിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചപ്പോള്‍ ഇതിനെതിരെ ശക്തമായ പോരാട്ടത്തിന് തയാറെടുക്കുകയാണ് കോൺഗ്രസ്. ഇതി​െൻറ ഭാഗമായി ഇന്ദ്രാജി ചാരിറ്റബിള്‍ സൊ​ൈസറ്റി ഉണ്ടാക്കി കിഴക്കമ്പലം സഹകരണ ബാങ്കി​െൻറ സഹകരണത്തോടെ 5000 കുടുംബങ്ങള്‍ക്ക് പകുതി വിലയ്​ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് പാർട്ടി. അരി, പഞ്ചസാര, പാല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പകുതി വിലയ്​ക്ക് ലഭിക്കും. കൂടാതെ സമാനമനസ്‌കരുമായി ചേര്‍ന്ന് പരമാവധി വാര്‍ഡുകളില്‍ സഹകരണത്തോടെ മത്സരിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

ട്വൻറി 20 കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ കിഴക്കമ്പലം പഞ്ചായത്തില്‍ യാതൊരു വികസനവും ഉണ്ടായിട്ടി​െല്ലന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. പല ഗ്രാമീണ റോഡുകളും തകര്‍ന്ന് കിടക്കുകയാണ്. ജില്ലയില്‍ 59ാം സ്ഥാനത്താണ് പഞ്ചായത്ത്. അതിനാല്‍ ഭരണം തിരിച്ചുപിടിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 2015ലെ പോലെ ഏകപക്ഷീയ വിജയം ഉണ്ടാകി​െല്ലന്നാണ് നാട്ടുകാരും വിലയിരുത്തുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 17 വാര്‍ഡും ട്വൻറി 20 വിജയിച്ചിരുന്നു. എന്നാല്‍, പല കാരണങ്ങളാല്‍ മൂന്നുപേര്‍ പിന്നീട് ട്വൻറി 20 വിട്ടുപോയി. നിലവില്‍ 14 മെംബര്‍മാരാണ് ഉള്ളത്.

അതില്‍ പലര്‍ക്കും ഇക്കുറി മത്സരിക്കാന്‍ സീറ്റും നല്‍കിയിട്ടില്ല. മൂന്ന് വനിത മെംബര്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അവസരമുള്ളത്. കൂടുതല്‍ വാര്‍ഡുകളിലും വനിത സ്ഥാനാര്‍ഥിമാരെയാണ് ട്വൻറി 20 മത്സരിപ്പിക്കുന്നത്. ഇതിനിടയില്‍ കിഴക്കമ്പലത്തിന് പുറമേ ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല, കുന്നത്തുനാട് പഞ്ചായത്തുകളിലും ട്വൻറി 20 സ്ഥാനാർഥികളെ നിര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍നിന്ന് എല്ലാമായി ഒരു ലക്ഷത്തില്‍പരം ആളുകള്‍ അംഗത്വമെടുത്തതായാണ് ട്വൻറി 20യുടെ അവകാശവാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.