പെരുമ്പാവൂര്‍: ക്വട്ടേഷന്‍ സംഘങ്ങള്‍ ഏറ്റുമുട്ടി യുവാവിന് വെടിയേറ്റ സംഭവത്തില്‍ പൊലീസ് തോക്ക് കണ്ടെടുത്തു. പ്രധാന പ്രതി തണ്ടേക്കാട് മഠത്തുംപടി വീട്ടില്‍ നിസാറിെൻറ പിസ്റ്റളിന് ലൈസന്‍സില്ലെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പിനുശേഷം പ്രതികള്‍ തോക്കുമായി കടന്നിരുന്നു. തോക്ക് ബാലിസ്റ്റിക് പരിശോധനക്ക് ലാബിലേക്കയച്ചു.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തുവരുകയാണ്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ച ഒന്നിന് പെരുമ്പാവൂര്‍ മാവിന്‍ചുവട് ജങ്ഷനിലായിരുന്നു സംഭവം. തണ്ടേക്കാട് താമസിക്കുന്ന സ്രാമ്പിക്ക സലീമിെൻറ മകന് ആദിലിനാണ് (20) പരിക്കേറ്റത്.
ആഡംബര കാറിലെത്തിയ ഏഴുപേര്‍ ചേര്‍ന്ന് ബൈക്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുകയായിരുന്ന ആദിലിനെ കാര്‍ ഇടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നു. ആദിലും സുഹൃത്തുക്കളും നേരിടുന്നതിനിടെ വെടിവക്കുകയായിരുന്നു.
എട്ടുപേരെ അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികിെൻറ നേതൃത്വത്തില്‍ ഡിവൈ.എസ്.പി കെ. ബിജുമോന്, ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.