നാ​യ​ര​മ്പ​ലം പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ വെ​ള്ള​ക്കെ​ട്ടി​ലാ​യ പ്ര​ദേ​ശം

വൃശ്ചികവേലിയേറ്റം രൂക്ഷം; താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി

വൈ​പ്പി​ൻ: വൃ​ശ്ചി​ക വേ​ലി​യേ​റ്റ വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​തോ​ടെ തീ​ര​പ്ര​ദേ​ശ​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും റോ​ഡു​ക​ളും വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളാ​ണ് വെ​ള്ളം ക​യ​റി​യി​ട്ടു​ള്ള​ത്. നാ​യ​ര​മ്പ​ലം, എ​ട​വ​ന​ക്കാ​ട്, കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. എ​ട​വ​ന​ക്കാ​ട് വാ​ച്ചാ​ക്ക​ൽ പ​ടി​ഞ്ഞാ​റ് ക​ണ്ണു​പി​ള്ള കെ​ട്ടി​ന്‌ ഓ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും എ​സ്‌.​എ​ച്ച് റോ​ഡ്, നാ​യ​ര​മ്പ​ലം പു​ത്ത​ൻ ക​ട​പ്പു​റം 12ാം വാ​ർ​ഡി​ലെ വീ​ടു​ക​ളി​ലു​മാ​ണ് വ​ലി​യ തോ​തി​ൽ വെ​ള്ളം ക​യ​റി​യ​ത്.

എ​ല്ലാ കൊ​ല്ല​വും വൃ​ശ്ചി​ക വേ​ലി​യേ​റ്റ​ത്തി​ൽ വെ​ള്ള​ത്തി​ലാ​വു​ന്ന വീ​ടു​ക​ളി​ൽ​ത്ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും വെ​ള്ളം ക​യ​റി​യ​ത്. ക​ട​ൽ​ക​യ​റ്റ​വും വേ​ലി​യേ​റ്റ​വും ഒ​രു​മി​ച്ചെ​ത്തി​യ​തോ​ടെ നാ​യ​ര​മ്പ​ലം പു​ത്ത​ൻ ക​ട​പ്പു​റ​ത്ത് ക​ട​ൽ​വെ​ള്ളം ക​ര​യി​ലെ​ത്തി തീ​ര​ദേ​ശ​റോ​ഡ് മ​ണ്ണി​ൽ മൂ​ടി. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ര​ണ്ടു​ദി​വ​സം ക​ന​ത്ത മ​ഴ ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ൽ ഏ​റെ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ ക​ഴി​യു​ന്ന​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് ഓ​രോ വേ​ലി​യേ​റ്റ​ത്തി​ലും രൂ​ക്ഷ​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്. വൃ​ശ്ചി​ക​വേ​ലി​യേ​റ്റം മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ ശ​ക്തി​പ്പെ​ട്ട് വ​രി​ക​യാ​ണ്. ഞാ​യ​റാ​ഴ്ച വാ​വ് അ​ടു​ക്കു​ന്ന​തോ​ടെ സ്ഥി​തി രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് തീ​ര​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ർ​ഡ് അം​ഗം സി.​സി. സി​ജി​യും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ക​ട​ലേ​റ്റം എ​ന്ന നി​ല​യി​ൽ ജി​ല്ല ഭ​ര​ണ​കൂ​ടം ജാ​ഗ്ര​ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഏ​ത് സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ പ​ഞ്ചാ​യ​ത്തും റ​വ​ന്യു അ​ധി​കൃ​ത​രും സ​ജ്ജ​മാ​ണെ​ന്ന് അ​റി​യി​ച്ചു.

Tags:    
News Summary - Scorpio tidal wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.