കൊല്ലം: ബൈക്ക് തടഞ്ഞുനിർത്തി മൊബൈൽ ഫോൺ കവർന്നെടുത്ത സംഘത്തിലെ മൂന്നാമനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ്ചെയ്തു. മയ്യനാട് കുളങ്ങര അലിഹൗസിൽ മുഹമ്മദ് ഷാൻ (25, ഷാ) ആണ് പിടിയിലായത്. പ്രതികൾ കഴിഞ്ഞ ജനുവരി 31ന് കാവനാട് ജങ്ഷനിൽ ബൈക്കിൽ വരികയായിരുന്ന കുരീപ്പുഴ ആറ്റുപറമ്പിൽ ഹൗസിൽ ജയേഷിനെ (39) ബൈക്ക് കുറുകെനിർത്തി തടയുകയും പോക്കറ്റിൽ നിന്ന് 15000 രൂപ വിലവരുന്ന മൊബൈൽ ഫോൺ അപഹരിക്കുകയുമായിരുന്നു. അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നും രണ്ടും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് ഒളിവിലായിരുന്ന മുഹമ്മദ് ഷായെ കുറിച്ച വിവരം കിട്ടിയത്. പ്രതികൾ വിൽപന നടത്തിയ മൊബൈൽ പള്ളിമുക്കിലെ മൊബൈൽ കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഐ.ബി. ആശ, എ.എസ്.ഐ പ്രകാശ്, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ സൈക്കിൾ മോഷ്ടാവ് പിടിയിൽ കൊട്ടിയം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ സൈക്കിൾ മോഷ്ടാവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ സംഘം ജങ്ഷനിൽ കുരവിളവീട്ടിൽ നിന്നും മയ്യനാട് പണവയൽ എ.എ ഭവനിൽ സജികുമാർ (46) ആണ് പിടിയിലായത്. കൊട്ടിയം കമ്പിവിള സെന്‍റ് അലോഷ്യസ് പ്രൊവിൻഷൻ ഹൗസിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന സൈക്കിളാണ് മോഷ്ടിച്ചത്. കിണർ വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ഇയാൾ ഇതിന്‍റെ മറവിലാണ് മോഷണം നടത്തിയിരുന്നത്. ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിൽ മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലം കണ്ട് വെച്ച് പിന്നീട് വന്ന് മോഷണം നടത്തുകയാണ് പതിവ്. 2021ൽ സമാന സ്വഭാവമുള്ള രണ്ട് കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. സബ് ഇൻസ്പെക്ടർമാരായ സുജിത് ജി. നായർ, ഷിഹാസ്, ജോയി, എ.എസ്.ഐ ഫിറോസ് ഖാൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.