Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബൈക്ക് തടഞ്ഞ്​ മൊബൈൽ...

ബൈക്ക് തടഞ്ഞ്​ മൊബൈൽ കവർന്ന സംഘാംഗം പിടിയിൽ

text_fields
bookmark_border
കൊല്ലം: ബൈക്ക് തടഞ്ഞുനിർത്തി മൊബൈൽ ഫോൺ കവർന്നെടുത്ത സംഘത്തിലെ മൂന്നാമനെ ശക്തികുളങ്ങര പൊലീസ്​ അറസ്റ്റ്ചെയ്തു. മയ്യനാട് കുളങ്ങര അലിഹൗസിൽ മുഹമ്മദ് ഷാൻ (25, ഷാ) ആണ് പിടിയിലായത്. പ്രതികൾ കഴിഞ്ഞ ജനുവരി 31ന് കാവനാട് ജങ്​ഷനിൽ ബൈക്കിൽ വരികയായിരുന്ന കുരീപ്പുഴ ആറ്റുപറമ്പിൽ ഹൗസിൽ ജയേഷിനെ (39) ബൈക്ക് കുറുകെനിർത്തി തടയുകയും പോക്കറ്റിൽ നിന്ന് 15000 രൂപ വിലവരുന്ന മൊബൈൽ ഫോൺ അപഹരിക്കുകയുമായിരുന്നു. അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്​ പ്രതികളെ തിരിച്ചറിഞ്ഞത്​. ഒന്നും രണ്ടും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ്​ ഒളിവിലായിരുന്ന മുഹമ്മദ് ഷായെ കുറിച്ച വിവരം കിട്ടിയത്​. പ്രതികൾ വിൽപന നടത്തിയ മൊബൈൽ പള്ളിമുക്കിലെ മൊബൈൽ കടയിൽ നിന്ന് പൊലീസ്​ കണ്ടെടുത്തു. ശക്തികുളങ്ങര പൊലീസ്​ സ്റ്റേഷൻ ഇൻസ്​പെക്​ടർ യു. ബിജുവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർ ഐ.ബി. ആശ, എ.എസ്​.ഐ പ്രകാശ്, എസ്​.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്​ ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ സൈക്കിൾ മോഷ്​ടാവ്​ പിടിയിൽ കൊട്ടിയം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ സൈക്കിൾ മോഷ്​ടാവിനെ കൊട്ടിയം പൊലീസ്​ അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ സംഘം ജങ്​ഷനിൽ കുരവിളവീട്ടിൽ നിന്നും മയ്യനാട് പണവയൽ എ.എ ഭവനിൽ സജികുമാർ (46) ആണ് പിടിയിലായത്. കൊട്ടിയം കമ്പിവിള സെന്‍റ്​ അലോഷ്യസ്​ പ്രൊവിൻഷൻ ഹൗസിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന സൈക്കിളാണ് മോഷ്​ടിച്ചത്. കിണർ വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ഇയാൾ ഇതിന്‍റെ മറവിലാണ് മോഷണം നടത്തിയിരുന്നത്. ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിൽ മോഷണം നടത്താനുദ്ദേശിക്കുന്ന സ്​ഥലം കണ്ട് വെച്ച് പിന്നീട് വന്ന് മോഷണം നടത്തുകയാണ് പതിവ്. 2021ൽ സമാന സ്വഭാവമുള്ള രണ്ട് കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. സബ് ഇൻസ്​പെക്ടർമാരായ സുജിത് ജി. നായർ, ഷിഹാസ്​, ജോയി, എ.എസ്​.ഐ ഫിറോസ്​ ഖാൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story