കൊട്ടിയം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികനെ കൊട്ടിയം പൊലീസ് അറസ്റ്റ്ചെയ്തു. ഉമയനല്ലൂർ പുതുച്ചിറ ലക്ഷംവീട് നമ്പർ മൂന്നിൽ താമസിക്കുന്ന ശശി (74) ആണ് പിടിയിലായത്. ഉമയനല്ലൂർ പുതുച്ചിറ കൈലാസം വീട്ടിൽ സുനിൽകുമാറി(41)നാണ് ഗുരുതര പരിക്കേറ്റത്. പുതുച്ചിറ പെരുങ്കുളം ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ മരണാനന്തര ചടങ്ങുകൾക്കായി അടുത്ത പുരയിടത്തിൽ ഉണങ്ങിനിന്ന തെങ്ങ് മുറിച്ചത് പ്രതി ചോദ്യംചെയ്യുകയും ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തിരുന്നു. തർക്കത്തിൽ സുനിൽകുമാർ മധ്യസ്ഥം വഹിച്ചതിലുള്ള വിരോധത്താലാണ് ശശി അമ്പലത്തിന് സമീപം റോഡിൽ നിന്ന സുനിൽകുമാറിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു. ചാത്തന്നൂർ അസി. പൊലീസ് കമീഷണർ ഗോപകുമാറിന്‍റെ നിർദേശാനുസരണം കൊട്ടിയം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സുജിത് ജി. നായർ, ഷിഹാസ്, എ.എസ്.ഐ ഫിറോസ് ഖാൻ, എസ്.സി.പി.ഒ അജിത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ: ജോത്സ്യൻ പോക്സോ പ്രകാരം അറസ്റ്റിൽ പരവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ജോത്സ്യനെ പോക്സോ ആക്ട് പ്രകാരം പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഐരൂർ ആയിരവില്ലി ക്ഷേത്രത്തിന് സമീപം പുരപ്പമൺ വടക്കതിൽ വീട്ടിൽ നിന്നും പരവൂർ പൂതക്കുളം അംബികാ മേക്കപ് ജങ്ഷന് സമീപം തിരുവോണം വീട്ടിൽ താമസിക്കുന്ന വിജയകുമാർ (53, ബാബു) ആണ് പിടിയിലായത്. ജോത്സ്യന്‍റെ വീട്ടിൽ ചരട് ജപിച്ച് കെട്ടാനെത്തിയ പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ചു എന്നാണ് കേസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ചാത്തന്നൂർ അസി. പൊലീസ് കമീഷണർ ഗോപകുമാറിന്‍റെ നിർദേശാനുസരണം പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, നിസാം, എ.എസ്.ഐ സജിമോൻ, സി.പി.ഒമാരായ സായിറാം, സതീഷ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.