Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ...

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

text_fields
bookmark_border
കൊട്ടിയം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികനെ കൊട്ടിയം പൊലീസ്​ അറസ്റ്റ്ചെയ്തു. ഉമയനല്ലൂർ പുതുച്ചിറ ലക്ഷംവീട് നമ്പർ മൂന്നിൽ താമസിക്കുന്ന ശശി (74) ആണ് പിടിയിലായത്. ഉമയനല്ലൂർ പുതുച്ചിറ കൈലാസം വീട്ടിൽ സുനിൽകുമാറി(41)നാണ് ഗുരുതര പരിക്കേറ്റത്. പുതുച്ചിറ പെരുങ്കുളം ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ മരണാനന്തര ചടങ്ങുകൾക്കായി അടുത്ത പുരയിടത്തിൽ ഉണങ്ങിനിന്ന തെങ്ങ് മുറിച്ചത്​ പ്രതി ചോദ്യംചെയ്യുകയും ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തിരുന്നു. തർക്കത്തിൽ സുനിൽകുമാർ മധ്യസ്​ഥം വഹിച്ചതിലുള്ള വിരോധത്താലാണ് ശശി അമ്പലത്തിന് സമീപം റോഡിൽ നിന്ന സുനിൽകുമാറിനെ വെട്ടുകത്തി ഉപയോഗിച്ച്​ ആക്രമിച്ചത്​. പ്രതിയെ റിമാൻഡ്​ ചെയ്തു. ചാത്തന്നൂർ അസി. പൊലീസ്​ കമീഷണർ ഗോപകുമാറിന്‍റെ നിർദേശാനുസരണം കൊട്ടിയം പൊലീസ്​ സ്റ്റേഷൻ സബ് ഇൻസ്​പെക്ടർമാരായ സുജിത് ജി. നായർ, ഷിഹാസ്,​ എ.എസ്​.ഐ ഫിറോസ്​ ഖാൻ, എസ്​.സി.പി.ഒ അജിത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ: ജോത്സ്യൻ പോക്സോ പ്രകാരം അറസ്റ്റിൽ പരവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ജോത്സ്യനെ പോക്സോ ആക്ട് പ്രകാരം പരവൂർ പൊലീസ്​ അറസ്റ്റ് ചെയ്തു. ഐരൂർ ആയിരവില്ലി ക്ഷേത്രത്തിന് സമീപം പുരപ്പമൺ വടക്കതിൽ വീട്ടിൽ നിന്നും പരവൂർ പൂതക്കുളം അംബികാ മേക്കപ് ജങ്​ഷന് സമീപം തിരുവോണം വീട്ടിൽ താമസിക്കുന്ന വിജയകുമാർ (53, ബാബു) ആണ് പിടിയിലായത്. ജോത്സ്യന്‍റെ വീട്ടിൽ ചരട് ജപിച്ച് കെട്ടാനെത്തിയ പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ചു എന്നാണ്​ കേസ്​. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ കേസ്​ രജിസ്റ്റർ ചെയ്തത്. ചാത്തന്നൂർ അസി. പൊലീസ്​ കമീഷണർ ഗോപകുമാറിന്‍റെ നിർദേശാനുസരണം പരവൂർ ഇൻസ്​പെക്ടർ എ. നിസാറിന്‍റെ മേൽനോട്ടത്തിൽ സബ് ഇൻസ്​പെക്ടർമാരായ നിതിൻ നളൻ, നിസാം, എ.എസ്​.ഐ സജിമോൻ, സി.പി.ഒമാരായ സായിറാം, സതീഷ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story