അഞ്ചൽ: റേഷൻ വ്യാപാരികൾ റേഷൻ സാധനങ്ങളുടെ വില ഇ-ട്രഷറിയിൽ അടച്ചതിന് ശേഷം മാത്രമേ സാധനങ്ങൾ വാതിൽപടി വിതരണം നടത്താൻ പാടുള്ളൂ എന്ന പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണറുടെ നിർദേശം പിൻവലിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) അഞ്ചലിൽ നടന്ന കൊല്ലം ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി മേയ് മുതൽ വാതിൽപടി വിതരണത്തിന് മുമ്പായി റേഷൻ സാധനങ്ങളുടെ വില മുൻകൂറായി എല്ലാ റേഷൻ ഡിപ്പോ ലൈസൻസികളും ഇ-ട്രഷറിയിൽ അടച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി റേഷനിങ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി ഉത്തരവ് ഇറങ്ങിയിരുന്നു. മേയ് പത്തിന് മുമ്പ് അടക്കണമെന്നാണ് നിർദേശം. ചില റേഷൻ ലൈസൻസികൾ നേരത്തെ സാധനങ്ങൾ വാങ്ങിയ ഇനത്തിൽ വൻ തുക കുടിശ്ശിക വരുത്തിയ സാഹചര്യത്തിലാണ് ഈ ഉത്തരവ് ഇറക്കിയത്. എന്നാൽ കുടിശ്ശിക വരുത്തിയ ലൈസൻസികളിൽ നിന്നും കുടിശ്ശികതുക വാങ്ങിയെടുക്കാൻ കർശന നടപടി സ്വീകരിക്കുന്നതിനുപകരം എല്ലാവർക്കും ബാധകമാകും വിധം മുൻകൂർ പണമടക്കണമെന്ന ഉത്തരവ് ലൈസൻസികൾക്ക് വലിയ ബുദ്ധിമുട്ടാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണറുടെ പുതിയ നിർദേശം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് ജില്ല കമ്മിറ്റി നിവേദനം നൽകിയെന്ന് പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, സെക്രട്ടറി ടി. സജീവ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.