Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊതു വിതരണ കമീഷണറുടെ...

പൊതു വിതരണ കമീഷണറുടെ നിർദേശം പിൻവലിക്കണം

text_fields
bookmark_border
അഞ്ചൽ: റേഷൻ വ്യാപാരികൾ റേഷൻ സാധനങ്ങളുടെ വില ഇ-ട്രഷറിയിൽ അടച്ചതിന് ശേഷം മാത്രമേ സാധനങ്ങൾ വാതിൽപടി വിതരണം നടത്താൻ പാടുള്ളൂ എന്ന പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണറുടെ നിർദേശം പിൻവലിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) അഞ്ചലിൽ നടന്ന കൊല്ലം ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്നതിൽ നിന്ന്​ വ്യത്യസ്തമായി മേയ് മുതൽ വാതിൽപടി വിതരണത്തിന് മുമ്പായി റേഷൻ സാധനങ്ങളുടെ വില മുൻകൂറായി എല്ലാ റേഷൻ ഡിപ്പോ ലൈസൻസികളും ഇ-ട്രഷറിയിൽ അടച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി റേഷനിങ്​ ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി ഉത്തരവ് ഇറങ്ങിയിരുന്നു. മേയ് പത്തിന് മുമ്പ് അടക്കണമെന്നാണ് നിർദേശം. ചില റേഷൻ ലൈസൻസികൾ നേരത്തെ സാധനങ്ങൾ വാങ്ങിയ ഇനത്തിൽ വൻ തുക കുടിശ്ശിക വരുത്തിയ സാഹചര്യത്തിലാണ് ഈ ഉത്തരവ് ഇറക്കിയത്. എന്നാൽ കുടിശ്ശിക വരുത്തിയ ലൈസൻസികളിൽ നിന്നും കുടിശ്ശികതുക വാങ്ങിയെടുക്കാൻ കർശന നടപടി സ്വീകരിക്കുന്നതിനുപകരം എല്ലാവർക്കും ബാധകമാകും വിധം മുൻകൂർ പണമടക്കണമെന്ന ഉത്തരവ് ലൈസൻസികൾക്ക് വലിയ ബുദ്ധിമുട്ടാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണറുടെ പുതിയ നിർദേശം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് ജില്ല കമ്മിറ്റി നിവേദനം നൽകിയെന്ന് പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, സെക്രട്ടറി ടി. സജീവ് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story