കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ നിയമപ്രകാരം നടപടി. പാരിപ്പള്ളി കടമ്പാട്ടുകോണം മിഥുൻ ഭവനിൽ അച്ചു എന്ന മിഥുനെ (27) ആണ് ആറുമാസത്തേക്ക് കരുതൽ തടവിലാക്കിയത്. ശിക്ഷാർഹമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് നിയമനടപടികൾ സ്വീകരിച്ചിട്ടും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ നടപടി സ്വീകരിച്ചത്.
2015 മുതൽ പാരിപ്പള്ളി, വർക്കല, പള്ളിക്കൽ സ്റ്റേഷനുകളിലായി 11 ക്രിമിനൽകേസുകളിൽ പ്രതിയാണ് മിഥുൻ. കൈയേറ്റം, അതിക്രമം, മയക്കുമരുന്ന് കടത്തൽ, കവർച്ച, ബലാത്സംഗം, ലൈംഗികാതിക്രമം, ആയുധമുപയോഗിച്ച് ആക്രമണം, മോഷണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്.
സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ അഫ്സാന പർവീൺ കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇയാളെ തടവിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു. പാരിപ്പള്ളി ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.