പൊലീസ് പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ
ഇരവിപുരം: കടക്കുള്ളിൽ ചാക്കുകളിൽ സൂക്ഷിച്ച കാൽ കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ ഇരവിപുരം പൊലീസ് പിടികൂടി.
ഇരവിപുരം വഞ്ചി ഗോളിന് സമീപം കൈരളി ഫുഡ്സ് എന്ന കടയിൽ നിന്നാണ് 50 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. പൊലീസ് എത്തുന്നതറിഞ്ഞ് ഉടമ രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിക്കുന്ന കേന്ദ്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സിറ്റി പൊലീസ് കമീഷണറുടെ രഹസ്യന്വേഷണ വിഭാഗമായ ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രിയിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കടയ്ക്കലിൽ ലോറിയിൽ കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.