അഞ്ചാലുംമൂട്: അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. ആശ്രാമം ഉളിയക്കോവിൽ, കടവൂർ ഭാഗത്ത് കുതിരക്കടവ്, മുട്ടത്തുമൂല എന്നിവിടങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ഞായറാഴ്ച രാവിലെയോടെയാണ് വലിയ തോതിൽ മത്സ്യങ്ങൾ ചത്ത് കരയിലേക്ക് അടിയാൻ തുടങ്ങിയത്. ഇതുകാരണം കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങിയത് കായലിന്റെ വശങ്ങളിലെ താമസക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ചത്ത മത്സ്യങ്ങളെ കൊല്ലം കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ കായലിൽനിന്ന് കോരി മാറ്റി കുഴിച്ചുമൂടി. ഫിഷറീസ് വിഭാഗം വെള്ളത്തിന്റെ സാമ്പ്ൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.
വിശദമായ റിപ്പോർട്ട് വന്നാലേ കാരണം അറിയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, രാസവസ്തു കലർത്തിയ കക്കൂസ് മാലിന്യം ഉൾപ്പെടെ കായലിൽ തള്ളുന്നത് വ്യാപകമായതാണ് മത്സ്യം ചത്തുപൊങ്ങുന്നതിന് കാരണമാകുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.