അ​ക്ഷ​യ് ചി​ത്ര​ര​ച​ന​യി​ൽ

അക്ഷയ്​: വരയിൽ തെളിയുന്ന കൗമാരം

അ​ഞ്ചാ​ലും​മൂ​ട്​: ചി​ത്ര​ങ്ങ​ളി​ൽ വ​ർ​ണ​വി​സ്മ​യം തീ​ർ​ത്ത്​ വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് ഇൗ ​പ​ത്താം​ക്ലാ​സു​കാ​ര​ൻ. അ​ഞ്ചാ​ലും​മൂ​ട് കാ​ഞ്ഞാ​വെ​ളി തോ​ട്ടു​വാ​ഴ​ത്തു​വീ​ട്ടി​ൽ ബി​ജു​പി​ള്ള​യു​ടെ​യും അ​ഞ്ജു​വി​ന്‍റെ​യും മ​ക​നാ​യ അ​ക്ഷ​യ് ബി. ​പി​ള്ള​യാ​ണ് ചി​ത്ര​ര​ച​ന​യി​ൽ വി​സ്മ​യ​ലോ​ക​മൊ​രു​ക്കു​ന്ന​ത്.

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ചി​ത്ര​ര​ച​ന​യി​ൽ പ്രാ​ഗ​ല്​​ഭ്യം തെ​ളി​ച്ച ഈ ​കൊ​ച്ചു​ചി​ത്ര​കാ​ര​ൻ മു​ന്നൂ​റി​ൽ​പ​രം ചി​ത്ര​ങ്ങ​ളാ​ണ്​ കാ​ൻ​വാ​സി​ൽ ഒ​രു​ക്കി​യ​ത്. പെ​ൻ​സി​ൽ ഡ്രോ​യി​ങ്ങാ​ണ്​ ഏ​റെ പ്രി​യം. ച​ല​ച്ചി​ത്ര- കാ​യി​ക​താ​ര​ങ്ങ​ളും ദൈ​വ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ക്കെ അ​ക്ഷ​യ്​​യു​ടെ പെ​ൻ​സി​ൽ തു​മ്പി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി രൂ​പം​കൊ​ള്ളു​ന്ന​ു.​

ചി​ത്ര​ര​ച​ന​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ​യാ​ണ് ഒ​രോ ചി​ത്ര​വും അ​ക്ഷ​യ്​ പൂ​ർ​ണ​ത​യി​ൽ എ​ത്തി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര​താ​രം ഉ​ണ്ണി മു​കു​ന്ദ​ന് ചി​ത്രം വ​ര​ച്ചു​ന​ൽ​ക​ണ​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ഗ്ര​ഹം. സം​സ്ഥാ​ന ശി​ശു​ദി​ന സ്റ്റാ​മ്പി​ലും അ​ക്ഷ​യ് വ​ര​ച്ച ചി​ത്രം ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

2021ൽ ​സം​സ്ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 529 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് അ​ക്ഷ​യ് ഒ​ന്നാ​മ​നാ​യ​ത്. പ്രാ​ക്കു​ളം എ​ൻ.​എ​സ്.​എ​സ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ആ​യി​രു​ന്നു അ​ന്ന്​ നേ​ട്ടം കൈ​വ​രി​ച്ച​ത്.

കൃ​ഷി​യി​ട​ത്തി​ൽ നോ​ക്കി​യി​രി​ക്കു​ന്ന ക​ർ​ഷ​ക​നാ​യി​രു​ന്നു ശി​ശു​ദി​ന സ്റ്റാ​മ്പ്​ ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. തു​ട​ർ​ന്ന് നി​ര​വ​ധി ചി​ത്ര​ര​ച​ന​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചു.

ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ താ​ൽ​പ​ര്യ​മു​ള്ള അ​ക്ഷ​യ് ചി​ത്ര​ര​ച​ന​യും ഫോ​ട്ടോ​ഗ്ര​ഫി​യും ഒ​ത്തു​ചേ​ർ​ന്നു​ള്ള ക​ലാ​സ​പ​ര്യ​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും പൂ​ർ​ണ പി​ന്തു​ണ ഈ ​കൊ​ച്ചു​ക​ലാ​കാ​ര​നു​ണ്ട്.

Tags:    
News Summary - Adolescence on the line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.