കൊല്ലം: പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ ആക്രമണം നടത്തിയ കേസിൽ രണ്ടു പ്രതികൾക്ക് കോടതി തടവും പിഴയും വിധിച്ചു. വേളമാനൂർ പുളിക്കുഴി ചരുവിള വീട്ടിൽ ജിത്തു (26-കുട്ടൻ), വേളമാനൂർ ചരുവിള പുത്തൻ വീട്ടിൽ മനു (30-കണ്ണൻ) എന്നിവർക്കാണ് രണ്ട് കൊല്ലം തടവും 15,000 രൂപ വീതം പിഴയും ശിക്ഷ ലഭിച്ചത്.
2020ൽ ആണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരിയുടെ മകനെ പ്രതികൾ ഉപദ്രവിച്ചതിന് കേസ് നൽകിയിരുന്നു. ഈ വിരോധത്തിൽ പരാതിക്കാരിയെയും സഹോദരനെയു മകനെയും വീടിന് സമീപമെത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെ ഉപകരണങ്ങൾ അടിച്ച് തകർക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
കുടുംബത്തിന്‍റെ പരാതിയിൽ പാരിപ്പള്ളി സബ് ഇൻസ്പെക്ടർ ജി. ജയിംസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (പരവൂർ) മജിസ്ട്രേറ്റ് സബാഹ് ഉസ്മാൻ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർമാരായ ശിഖ, രവിത, ജോൺ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.