പിടിയിലായ പ്രതികൾ
ചാത്തന്നൂർ: ചാത്തന്നൂര്‍ മീനാട് ആനന്ദവിലാസംക്ഷേത്രത്തിലെ ഉത്സവദിവസം യുവാവിനെ ആക്രമിച്ച കേസിൽ പ്രതികള്‍ പിടിയില്‍. ചിറക്കര ഇടവട്ടം പാല് സൊസൈറ്റിക്ക് സമീപം രാജേഷ് ഭവനില്‍ രൂപേഷ് (33), ശിവമന്ദിരത്തില്‍ അനൂപ് (34), ഉളിയനാട് മണ്ഡപംകുന്നിന് സമീപം ശിവമന്ദിരത്തില്‍ കൊച്ചു ഷാജി (55) എന്നിവരെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഘോഷയാത്രസമയം റോഡിലേക്ക് കയറിനിന്നവരോട് നവചേതന ക്ലബ് അംഗം അഖില്‍ ഒഴിഞ്ഞുനില്ക്കാന് പറഞ്ഞതില്‍ പ്രകോപിതരായാണ് ആക്രമണം.
പ്രതികള്‍ അഖിലിനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍, എ. അനൂപിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വിനു, ബിജുബാല്‍, പ്രജീബ്, എ.എസ്.ഐ സാംജി ജോണ്‍, സി.പി.ഒമാരായ പ്രശാന്ത്, വരുണ്‍, രാജീവ്, ആന്റണി തോബിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.