കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചെയ്ത തെറ്റിൽ കുറ്റബോധമുണ്ടെന്ന് പ്രതി സന്ദീപ്. അറിഞ്ഞുകൊണ്ട് താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും കോടതിവളപ്പിൽ വികാരാധീനനായി മാധ്യമപ്രവർത്തകരോട് പ്രതി പറഞ്ഞു.
മാപ്പുപറയുന്നോ എന്ന ചോദ്യത്തിന് നിശ്ശബ്ദനായി നിന്നു. കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായാണ് സന്ദീപിനെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ ഹാജരാക്കിയത്. കുറ്റപത്രം വായിക്കുന്നത് കോടതി 14 ലേക്ക് മാറ്റി.
പ്രതിയുടെ വിടുതൽ ഹരജി തള്ളിയ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചിട്ടുള്ള സാഹചര്യത്തിൽ ഹൈകോടതി ഉത്തരവ് ഹാജരാക്കാൻ സാവകാശം നൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് മാറ്റിെവച്ചത്.
എന്നാൽ കേസിന്റെ വിചാരണ നടപടി ഏത് സമയത്തും ആരംഭിക്കാൻ പ്രോസിക്യൂഷൻ തയാറാണെന്നും നിലവില്‍ സ്റ്റേ ഉത്തരവ് ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് കാലതാമസമുണ്ടാകരുതെന്നും പ്രോസിക്യൂഷന് കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിയെ 14ന് നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.