പിടിയിലായ പ്രതി
കടയ്ക്കൽ: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ, അട്ടിയിൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വീടിനുസമീപത്തെ പുരയിടത്തിൽ കഞ്ചാവ് കൃഷി നടത്തിയ ഇടത്തറ ആലത്തറമല സൂര്യാഭവനിൽ സുനീഷിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് രണ്ട് മീറ്ററോളം ഉയരത്തിലുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. സ്വന്തം ഉപയോഗത്തിനായാണ് കഞ്ചാവ് നട്ടുവളർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ ബിനീഷ്, ജയേഷ്, മാസ്റ്റർ ചന്തു, ശ്രേയസ് ഉമേഷ്, ലിജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.