കരുനാഗപ്പള്ളി: നഗരസഭയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന ചെയർമാൻ കോട്ടയിൽ രാജു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
കോൺഗ്രസ് ഭവനിൽനിന്ന് പ്രകടനമായെത്തിയ മാർച്ച് നഗരസഭ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്ന് നഗരസഭ ഓഫിസിലേക്ക് കയറാൻ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനു ഇടയാക്കിയത്. മുൻസിപ്പൽ ഓഫിസിലേക്ക് കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുനാഗപ്പള്ളി എസ്.എച്ച്.ഒ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു നീക്കി.
ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഗരസഭ ചെയർമാൻ കരുനാഗപ്പള്ളിക്ക് അപമാനം ആണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡന്റ് റിയാസ് ചിതറ പറഞ്ഞു . നിയോജകമണ്ഡലം പ്രസിഡന്റ് ആർ.എസ്. കിരൺ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എൻ. നൗഫൽ, സംസ്ഥാന സെക്രട്ടറിമാരായ ഇർഷാദ് ബഷീർ, ഷഹനാസ് എ. സലാം, അസ്ലം ആദിനാട്, കോൺഗ്രസ് നേതാക്കളായ എം. അൻസാർ, ആർ. രാജശേഖരൻ, ബിന്ദു ജയൻ, കെ.എ. ജവാദ്, ഷിബു എസ്. തൊടിയൂർ, നഗരസഭ കൗൺസിലർമാരായ ടി.പി. സലിം കുമാർ, എം.എസ്. ഷിബു, സിംലാൽ, ജില്ല ഭാരവാഹികളായ നീതു പാവുമ്പ, സുബിൻഷാ, അഫ്സൽ, ബിപിൻ, സുമയ്യ, അലി മണ്ണേൽ, മണ്ഡലം പ്രസിഡന്റ്റുമാരായ അൽത്താഫ് ഹുസൈൻ, അൻഷാദ്, കലൂർ വിഷ്ണു, നാദിർഷാ, യൂത്ത്കോൺഗ്രസ് കെ.എസ്.യു നേതാക്കളായ ഷെഫീഖ് കാട്ടയ്യം, എസ്. അനൂപ്, വരുൺ ആലപ്പാട്, ബിലാൽ കോളാട്ട്, ആഷിഖ്, ജെയ്സൺ തഴവ, നിഷാദ് കല്ലേലിഭാഗം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.