representational image

കനാലുകൾ ശുചീകരിക്കാൻ പണമില്ല; ജലവിതരണം ഇത്തവണയും കുറയും

കൊ​ട്ടാ​ര​ക്ക​ര: കെ.​ഐ.​പി ക​നാ​ലു​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ. ക​നാ​ലി​ലൂ​ടെ ജ​ല​മൊ​ഴു​ക്ക് ഭാ​ഗി​ക​മാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ക​നാ​ലു​ക​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 4.30 കോ​ടി​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. മെ​യി​ൻ ക​നാ​ലി​ൽ ഉ​ൾ​പ്പെ​ടെ ത​ക​രാ​റു​ക​ളു​ണ്ട്. ഇ​വ പ​രി​ഹ​രി​ച്ച ശേ​ഷം ബാ​ക്കി​യു​ള്ള തു​ക​യാ​ണ് ശു​ചീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ശു​ചീ​ക​ര​ണ​ത്തി​ന് മാ​ത്രം കു​റ​ഞ്ഞ​ത് എ​ട്ടു​കോ​ടി വേ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

മൂ​ന്നു വ​ർ​ഷ​മാ​യി ക​നാ​ലു​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ല. പാ​ഴ്മ​ര​ങ്ങ​ൾ വ​ള​ർ​ന്ന് കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ് പ​ല മേ​ഖ​ല​ക​ളും. നീ​ർ​പാ​ല​ങ്ങ​ളി​ലും വി​ള്ള​ലു​ക​ളു​ണ്ട്. ചോ​ർ​ച്ച​യും വ്യാ​പ​ക​മാ​ണ്.

36 വ​ർ​ഷം മു​മ്പ് ക​മീ​ഷ​ൻ ചെ​യ്ത​താ​ണ് ക​നാ​ൽ. പി​ന്നീ​ട്, കാ​ര്യ​മാ​യ സം​ര​ക്ഷ​ണ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. വേ​ന​ലി​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ കൃ​ഷി​യെ സം​ര​ക്ഷി​ക്കു​ന്ന​ത് ക​നാ​ലി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി 911.889 കി.​മീ നീ​ള​ത്തി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി ക​നാ​ൽ.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​നാ​ൽ ശു​ചീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നു. അ​നു​കൂ​ല​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം. വ​രു​ന്ന ജ​ല​ക്ഷാ​മ​ത്തെ നേ​രി​ടാ​ൻ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​വ​ശ്യം.

Tags:    
News Summary - There is no money to clean the canals-Water supply will decrease this time too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.