മെറീനാ മൈക്കിൾ കുട്ടികൾക്കൊപ്പം

ജീവിതത്തോട്​ പൊരുതി​ മെറീന

കൊല്ലം: ബ്യൂട്ടീഷ്യനായിരുന്നു, കോവിഡ്​ കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ ആ യുവതി മത്സ്യവിൽപനക്കിറങ്ങി. അവിടെയും പച്ചപിടിക്കാതായതോടെ യുട്യൂബിൽ കണ്ടുപഠിച്ച്​ ഒാ​േട്ടാ ഒാടിക്കാനിറങ്ങി. സ്​റ്റാൻഡുകളിലേക്ക്​ പ്രവേശനം ലഭിക്കാതെ അവിടെയും ഇവിടെയുമായി ഒാ​േട്ടാ ഒാടിക്കുന്നെങ്കിലും രേഖകൾ പുതുക്കാൻ കഴിയാതെ അതും ഏതാണ്ട്​ മുടങ്ങുന്ന സ്ഥിതിയാണ്​. സ്വന്തം കാര്യം നോക്കാനല്ല, സ്വന്തമായി കരുതി വളർത്തുന്ന മൂന്ന്​​ കുട്ടികളുണ്ട്​, അവർക്കായാണ്​ മയ്യനാട്​ കാക്കോട്ടുമൂല സ്വദേശിനിയായ മെറീന മൈക്കിൾ ഇൗ ഒാട്ടം ഒാടുന്നത്​.

മരിച്ചുപോയ പിതാവി​െൻറ സഹോദര​െൻറ മക്കളാണ്​. അമ്മ ഉപേക്ഷിച്ചുപോയ ആ കുട്ടികളെ വർഷങ്ങളായി നോക്കുന്നത്​ മെറീന ആണ്​. മൂന്ന്​ കുട്ടികളിൽ ഒാട്ടിസമുള്ള മൂത്തയാളെ ചൈൽഡ്​ ലൈനി​െൻറ സഹായത്തിൽ തിരുവനന്തപുരത്ത്​ ഒരു കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കയാണ്​. പ്ലസ്​ ടുവിന്​ പഠിക്കുന്ന രണ്ടാമനും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമാണ്​ മെറീന അമ്മക്കുമൊപ്പം മുഖത്തല കല്ലുവെട്ടാംകുഴിയിലെ വാടകവീട്ടിൽ​ താമസിക്കുന്നത്​.

മുമ്പ്​ ഗൾഫിൽ വീട്ടുജോലി ചെയ്​തിരുന്ന മെറീനയുടെ അമ്മ ഇപ്പോൾ വൃക്കരോഗിയാണ്​. സ്വന്തം ആരോഗ്യവും വളരെ മോശമായിട്ടും നാല്​ പേരടങ്ങുന്ന കുടുംബത്തി​െൻറ ഏക കച്ചിത്തുരുമ്പായാണ്​ മെറീന തന്നാലാകുന്ന ജോലികൾക്ക്​ ഇറങ്ങിത്തിരിക്കുന്നത്​.

കോവിഡ്​ കാലത്തിന്​ മുമ്പ്​ കൊല്ലത്ത്​ ക്രിസ്​ത്യൻ പുരോഹിതർക്കൊപ്പമാണ്​ രണ്ടാമത്തെ കുട്ടി നിന്നിരുന്നത്​. കോവിഡ്​ കാരണം ആ ആശ്രയം ഇല്ലാതായി. പെൺകുട്ടിയെ മുമ്പ്​ ചൈൽഡ്​ ലൈൻ കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരുന്നെങ്കിലും കുടുംബത്തി​െനാപ്പം നിൽക്കേണ്ട പ്രായമായ അവളെ മെറീന ഒപ്പം കൂട്ടുകയായിരുന്നു. കസിൻ ആയ മെറീന അവൾക്ക്​ അമ്മയാണ്​. മയ്യനാട്ട്​​ സ്വന്തമായുള്ള ചെറിയ സ്ഥലത്ത്​ പഞ്ചായത്ത്​ നൽകിയ സഹായത്തിൽ വീട്​ വെച്ചെങ്കിലും അത്​ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആ പണിതീരാത്ത വീട്ടിൽ കഴിയാതെ ചെറിയ വാടക വീട്ടിലേക്ക്​ മാറിയതും പെൺകുട്ടിയുടെ സുരക്ഷയെ കരുതിത്തന്നെ. ഇപ്പോഴുള്ള വാടകവീടും ഉടനെ ഒഴിയേണ്ട അവസ്ഥയിലാണ് ഇൗ കുടുംബം​. വാടക നൽകാനും ഭക്ഷണമുൾപ്പെടെ കുട്ടികളുടെ കാര്യം േനാക്കാനും പോലുമുള്ള വരുമാനമില്ലാതെ നട്ടംതിരിയുകയാണവർ.

കുട്ടികളെ നല്ല രീതിയിൽ പഠിപ്പിച്ച്​ കരകയറ്റണം എന്നാഗ്രഹിക്കുന്ന മെറീനക്ക്​ ഒാൺലൈൻ ക്ലാസിൽ പ​െങ്കടുക്കാനുള്ള ടി.വിയോ ​േഫാണോ പോലും അവർക്ക്​ വാങ്ങിക്കൊടുക്കാനുള്ള ഗതിയില്ല. സെൻറ്​ അലോഷ്യസ്​ സ്​കൂളിലും ഗുഹാനന്ദപുരം സ്​കൂളിലും പഠിക്കുന്ന കുട്ടികളുടെ കാര്യമന്വേഷിച്ച്​ വിളിച്ച അധ്യാപകരോട്​ പറഞ്ഞിട്ടും സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന്​ പറയുന്നു മെറിൻ. ആരെങ്കിലും സഹായവുമായി വരാനുണ്ടാകു​േമാ, എന്തെങ്കിലും ജോലി ലഭിക്കുമോ എന്ന്​ പറഞ്ഞ്​ കരയുന്ന ആ യുവതിക്ക്​ ഒരുകൈ സഹായം നൽകാൻ പോലും സുഹൃത്തുക്കൾക്ക്​ കഴിയുന്നില്ല. കാരണം ബ്യൂട്ടീഷ്യൻമാരായ അവരും ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടു​േപാകുമെന്ന്​ അറിയാതെ നെഞ്ചുനീറുകയാണ്​.

Tags:    
News Summary - Marina struggling for life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.