ഓയൂർ: ഓടനാവട്ടം ചെപ്ര പുത്തലത്ത് സി.പി.എം പ്രവർത്തകരെ ആക്രമിച്ച കേസിൽ അഞ്ച് ബി.ജെ.പി പ്രവർത്തകരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ചെപ്ര പുത്തലത്ത് മുകളുവിള താഴതിൽ പുത്തൻവീട്ടിൽ ബി. സജിത് (27), വാപ്പാല സുബിൻ നിവാസിൽ ബി.എസ്. അനീഷ് കുമാർ (31) സഹോദരൻ ബി.എസ്. സുബിൻ (25), ചെപ്ര പുള്ളാടി സുധീഷ് ഭവനിൽ സുരേഷ് കുമാർ (34), ചെപ്ര നടയത്ത് മേലതിൽ കെ. സജുമോൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതിയായ ചെപ്ര വാർഡിൽ നിന്നുള്ള മുൻ പഞ്ചായത്തംഗം രഞ്ജിത് ഒളിവിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30 നായിരുന്നു കേസിനാസ്പദമായ സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
രാത്രിയിൽ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർ സി.പി.എം പ്രവർത്തകരായ അമൽ, സുനിൽ, അഭിജിത് എന്നിവരെ മർദിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ ,എസ്.ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.