പാരിപ്പള്ളി: കുളമട കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ തീപിടിത്തം. ശനിയാഴ്ച രാവിലെ 10.45ഓടെ റോഡിനോട് ചേർന്ന ഭാഗത്ത് കെ ഫോണിന്റെ ഫൈബർ ഒപ്ടിക്കൽ കേബിളുകൾ സൂക്ഷിച്ചിരുന്ന യാർഡിനാണ് തീപിടിച്ചത്. അപകടം നടന്നയുടൻ കല്ലമ്പലത്ത് നിന്നും പരവൂരിൽ നിന്നും അഗ്നിരക്ഷ സേന സംഘമെത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തം ഉണ്ടായ ഉടൻ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. തീ സബ് സ്റ്റേഷനിലേക്ക് പടരാതിരുക്കാൻ നടപടി എടുത്തു. കത്തി നശിച്ചത്കെ ഫോൺ കേബിൾ സബ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നകോടികണക്കിന് രൂപ വരുന്ന കെ -ഫോണിന്റെ പത്തോളം ബണ്ടിൽ ഫൈബർ ഒപ്ടിക്കൽ കേബിളുകൾ ആണ് കത്തി നശിച്ചത്.
ഇവിടേക്ക് തീ പടർന്നതിൽ ദുരൂഹത നിലനിൽക്കുന്നു. റോഡ് സൈഡിൽ നിന്ന് ഗേറ്റിന്റെ ഭാഗത്തേക്ക് തീ പടർന്നതായി കാണുന്നുണ്ടെന്ന് അധികൃതർ പറയുന്നു. മൂന്നാൾ പൊക്കത്തിലുള്ള മതിൽ ഉള്ള സബ്സ്റ്റേഷനിൽ തീ പടർന്നത് വൻ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തുന്നത്. വകുപ്പുതല അന്വേഷണത്തോടൊപ്പം പൊലീസ് അന്വേഷണവും വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.