പാരിപ്പള്ളി: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. കല്ലുവാതുക്കൽ നടയ്ക്കൽ മേലേകുളങ്ങര അമൽ (23) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി പഠിക്കുന്ന ട്യൂഷൻ സെന്ററിനു സമീപമെത്താറുള്ള പ്രതി കുട്ടിയുമായി പരിചയം സ്ഥാപിക്കുകയും തുടർന്ന്, പരവൂരിൽ അടച്ചിട്ടിരുന്ന വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പാരിപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എസ്.ഐ രാമചന്ദ്രൻ, എ.എസ്.ഐ ജയൻ, സി.പി.ഒ മഞ്ചു പുഷ്പാംഗദൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അമലിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.