മയ്യനാട് റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽ; യാത്രക്കാർ വലയുന്നു

ഇ​രു​ട്ടി​ലാ​യ മ​യ്യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

മയ്യനാട് റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽ; യാത്രക്കാർ വലയുന്നു

മ​യ്യ​നാ​ട്: മ​യ്യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്​​ഫോ​മി​ൽ ലൈ​റ്റു​ക​ൾ ഇ​ല്ലാ​ത്ത​തി​നെ​തു​ട​ർ​ന്ന് പ്ലാ​റ്റ്ഫോ​മും പ​രി​സ​ര​വും ഇ​രു​ട്ടി​ന്‍റെ പി​ടി​യി​ൽ. എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ർ​ധ​രാ​ത്രി​യി​ലും പു​ല​ർ​ച്ച​യും നി​ർ​ത്തു​ന്ന മ​യ്യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​ണ് ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി ലൈ​റ്റു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​ത്.

ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങു​ന്ന​വ​ർ മൊ​ബൈ​ൽ ഫോ​ൺ വെ​ളി​ച്ച​ത്തി​ലാ​ണ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. പ്ലാ​റ്റ്ഫോം അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ട്രെ​യി​നി​ൽ​നി​ന്ന്​ ഇ​റ​ങ്ങു​ന്ന​തെ​ങ്കി​ൽ വ​ല​ഞ്ഞ​തു​ത​ന്നെ. കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ട്രെ​യി​നു​ക​ൾ നി​ർ​ത്തു​ന്ന സ്ഥ​ല​ത്താ​ണ് വെ​ളി​ച്ച​മി​ല്ലാ​ത്ത​ത്. സ്റ്റേ​ഷ​ൻ കെ​ട്ടി​ട​വും ഈ ​ഭാ​ഗ​ത്താ​ണ്.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​വി​ടെ ട്രെ​യി​ൻ ക​യ​റാ​നും ഇ​റ​ങ്ങാ​നു​മാ​യെ​ത്തു​ന്ന​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി സി. ​കേ​ശ​വ​ന്‍റെ നാ​ട്ടി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ഈ ​ദുഃ​സ്ഥി​തി. സ്റ്റേ​ഷ​ൻ ഇ​രു​ട്ടി​ന്‍റെ പി​ടി​യി​ലാ​യ​തോ​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ സം​ഘ​ങ്ങ​ളും സ്റ്റേ​ഷ​ൻ​പ​രി​സ​ര​ത്ത് ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്.  

Tags:    
News Summary - passengers on trouble of the mayyanad railway station platform light issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.