മയ്യനാട് റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽ; യാത്രക്കാർ വലയുന്നു
text_fieldsഇരുട്ടിലായ മയ്യനാട് റെയിൽവേ സ്റ്റേഷൻ
മയ്യനാട്: മയ്യനാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ലൈറ്റുകൾ ഇല്ലാത്തതിനെതുടർന്ന് പ്ലാറ്റ്ഫോമും പരിസരവും ഇരുട്ടിന്റെ പിടിയിൽ. എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ അർധരാത്രിയിലും പുലർച്ചയും നിർത്തുന്ന മയ്യനാട് റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് കഴിഞ്ഞ കുറെ ദിവസമായി ലൈറ്റുകൾ പ്രകാശിക്കാത്തത്.
ട്രെയിനിൽ വന്നിറങ്ങുന്നവർ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് പ്ലാറ്റ്ഫോമിലൂടെ നടക്കുന്നത്. പ്ലാറ്റ്ഫോം അവസാനിക്കുന്ന ഭാഗത്താണ് ട്രെയിനിൽനിന്ന് ഇറങ്ങുന്നതെങ്കിൽ വലഞ്ഞതുതന്നെ. കൊല്ലം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന സ്ഥലത്താണ് വെളിച്ചമില്ലാത്തത്. സ്റ്റേഷൻ കെട്ടിടവും ഈ ഭാഗത്താണ്.
ദിവസവും നൂറുകണക്കിനാളുകളാണ് ഇവിടെ ട്രെയിൻ കയറാനും ഇറങ്ങാനുമായെത്തുന്നത്. മുൻ മുഖ്യമന്ത്രി സി. കേശവന്റെ നാട്ടിലുള്ള റെയിൽവേ സ്റ്റേഷനിലാണ് ഈ ദുഃസ്ഥിതി. സ്റ്റേഷൻ ഇരുട്ടിന്റെ പിടിയിലായതോടെ സാമൂഹികവിരുദ്ധ സംഘങ്ങളും സ്റ്റേഷൻപരിസരത്ത് തമ്പടിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.