ശാസ്താംകോട്ട: മുഖ്യമന്ത്രി വരുന്നത് പ്രമാണിച്ച് റോഡ് ടാറിങ് ചെയ്ത് ശരിയാക്കി അധികൃതർ. ശാസ്താംകോട്ട ജംഗ്ഷനിൽ വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്ന ട്രാഫിക് ഐലന്റ് മുതൽ ക്ഷേത്ര അലങ്കാര ഗോപുരം വരെയുള്ള 200 മീറ്റർ ഭാഗം ആണ് ടാർ ചെയ്തത്. ശാസ്താംകോട്ട ക്ഷേത്രം, താലൂക്ക് ആശുപത്രി, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടെ നിരവധി സ്ഥലത്തേക്ക് പോകേണ്ട ഈ ഭാഗം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ പ്രതിഷേധം ഉയർത്തിയെങ്കിലും നടപടി മാത്രം ഉണ്ടായിരുന്നില്ല.
ചൊവ്വാഴ്ച ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായി ഈ ഭാഗം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുകയായിരുന്നു. മുഖ്യമന്ത്രി വരുന്നതിന്റെ ഭാഗമായിട്ടാണങ്കിലും തകർന്ന് കിടന്ന ഭാഗം ശരിയാക്കി കിട്ടിയതിന്റെ ആശ്വാസത്തിലാണ് വ്യാപാരി വ്യവസായികളും ഓട്ടോറിക്ഷാ തൊഴിലാളികളും യാത്രക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.