മില്‍മയിലെ പണിമുടക്ക് പിന്‍വലിച്ചു; പാൽവിതരണം സാധാരണ നിലയിൽ

കൊ​ല്ലം: ജി​ല്ല​യി​ൽ മി​ൽ​മ പാ​ൽ​വി​ത​ര​ണം മു​ട​ക്കി ക​രാ​ർ വാ​ഹ​ന ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്ക്​ പി​ൻ​വ​ലി​ച്ചു. ഡെ​യ​റി​യി​ൽ അ​ട​യ്​ക്കാ​ൻ ഏ​ജ​ൻ​സി​ക്കാ​ർ ന​ൽ​കി​യ പ​ണം അ​പ​ഹ​രി​ച്ച​ വാ​ഹ​ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ മാ​നേ​ജ്​​മെ​ന്‍റ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​ണി​മു​ട​ക്ക്.

ജി​ല്ല​യി​ലെ 29ൽ 17 ​റൂ​ട്ടു​ക​ളി​ലെ ജി​ല്ല മി​ല്‍മ എം​പ്ലോ​യീ​സ് ആ​ന്‍ഡ് അ​ദ​ര്‍ വ​ര്‍ക്കേ​ഴ്സ് യൂ​നി​യ​ന്‍ (ബി.​എം.​എ​സ്), മി​ല്‍മ ലോ​റി​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ (സി.​ഐ.​ടി.​യു) എ​ന്നീ സം​ഘ​ട​ന​ക​ളി​ൽ പെ​ട്ട​ ജീ​വ​ന​ക്കാ​രാ​ണ് ​തി​ങ്ക​ളാ​ഴ്ച പ​ണി​മു​ട​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച ജി​ല്ല ലേ​ബ​ര്‍ ഓ​ഫി​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ള്‍ക്കെ​തി​രെ ഫ​യ​ല്‍ ചെ​യ്ത കേ​സ് പി​ന്‍വ​ലി​ക്കു​ന്ന​തി​ന്​ ധാ​ര​ണ​യാ​യി. തു​ട​ർ​ന്നാ​ണ്​ പ​ണി​മു​ട​ക്ക്​ പി​ന്‍വ​ലി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച 75000 ലി​റ്റ​റോ​ളം പാ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്​ മു​ട​ങ്ങി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ത്യേ​ക അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ജീ​വ​ന​ക്കാ​ർ പാ​ൽ വി​ത​ര​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു. എ​ന്നാ​ൽ, വൈ​കീ​ട്ടു​ള്ള വി​ത​ര​ണം യോ​ഗ​ത്തി​ലെ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​യി​രി​ക്കും എ​ന്ന​താ​യി​രു​ന്നു നി​ല​പാ​ട്. സ​മ​രം ഒ​ത്തു​തീ​ർ​പ്പി​നെ തു​ട​ർ​ന്ന്​ പാ​ൽ വി​ത​ര​ണം സാ​ധാ​ര​ണ​നി​ല​യി​ലാ​യി.

ജി​ല്ല ലേ​ബ​ര്‍ ഓ​ഫി​സ​റു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഏ​ജ​ൻ​സി​യു​ടെ ന​ഷ്ട​പ്പെ​ട്ട പ​ണം വാ​ഹ​ന​ത്തി​ന്‍റെ ക​രാ​റു​കാ​ര​ൻ അ​ട​ക്ക​ണ​മെ​ന്ന മാ​നേ​ജ്​​മെ​ന്‍റി​ന്‍റെ ആ​വ​ശ്യം യൂ​നി​യ​നു​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി. ഇ​തോ​ടെ​യാ​ണ്​ കേ​സ്​ പി​ൻ​വ​ലി​ക്കാ​മെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ച​ത്.

മോ​ഷ​ണം ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം നേ​രി​ടു​ന്ന കേ​ര​ള​പു​രം റൂ​ട്ടി​ലെ ജീ​വ​ന​ക്കാ​രെ​യും മു​മ്പ്​ ത​ട്ടി​പ്പു​ക​ളു​ടെ പേ​രി​ൽ ന​ട​പ​ടി നേ​രി​ട്ട​വ​രെ​യും തി​രി​ച്ചെ​ടു​ക്ക​ണം എ​ന്ന​താ​യി​രു​ന്നു ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം. ജീ​വ​ന​ക്കാ​രെ ശി​ക്ഷാ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​റ്റി​നി​ര്‍ത്തു​ന്ന​ത് ഉ​ള്‍പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ 28ന്​ ​ജി​​ല്ല​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന മി​​ൽ​​മ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ്​ ​അം​​ഗ​​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ബ​ന്ധ​പ്പെ​ട്ട യൂ​നി​യ​നു​ക​ളു​മാ​യും ക​രാ​റു​കാ​രു​മാ​യും ച​ര്‍ച്ച ന​ട​ത്താ​നും ധാ​ര​ണ​യാ​യി. മാ​നേ​ജ്‌​മെ​ന്റി​ന് മു​ന്‍കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍കാ​തെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ആ​ഹ്വാ​നം ചെ​യ്യി​ല്ലെ​ന്നും യൂ​നി​യ​നു​ക​ള്‍ ഉ​റ​പ്പു​ന​ല്‍കി​യ​താ​യി ജി​ല്ല ലേ​ബ​ര്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ല്‍ മാ​നേ​ജ്മെ​ന്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മി​ല്‍മ കൊ​ല്ലം ഡ​യ​റി മാ​നേ​ജ​ര്‍, മാ​ര്‍ക്ക​റ്റി​ങ് സെ​ക്ഷ​ന്‍ ഹെ​ഡ്, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ക്കു വേ​ണ്ടി എ​സ്. രാ​ജ്‌​മോ​ഹ​ന്‍, ടി. ​സി​ജു (മി​ല്‍മ ലോ​റി​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ സി.​ഐ.​ടി.​യു), ഡി. ​എ​സ്. ഉ​ണ്ണി, പി.​വി. അ​നി​ല്‍കു​മാ​ര്‍, കെ. ​അ​നി​ല്‍കു​മാ​ര്‍, സു​ദ​ര്‍ശ​ന​ന്‍, കെ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍ (കൊ​ല്ലം ജി​ല്ല മി​ല്‍മ എം​പ്ലോ​യീ​സ് ആ​ന്‍ഡ് അ​ദ​ര്‍ വ​ര്‍ക്കേ​ഴ്‌​സ് യൂ​നി​യ​ന്‍- ബി.​എം.​എ​സ്) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Strike at Milma called off; Milk supply normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.