കൊല്ലം: ജില്ലയിലെ ആരോഗ്യ വകുപ്പ് സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക്. എല്ലാ ഫയലുകളും ഡിജിറ്റല്വത്കരിച്ചാണ് പുതിയ ചുവടുവെയ്പ്പ്. ഇതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇ-ഓഫിസ് പരിശീലനം നല്കി.
ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഐ.ഡി, പാസ് വേഡ് എന്നിവ നല്‍കുകയും ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തുടര്‍നടപടികളുമായി മുന്നോട്ടുപോകുകയുമാണ് ഇ-ഓഫിസ് വഴി ചെയ്യുക. ഓഫിസുകള്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്നതോടെ ഫയലുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാനും ഇവ നഷ്ടപ്പെടാതിരിക്കാനും സഹായകമാകും.
പരിശീലനം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ. അനിത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ആര്. ശ്രീഹരി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഇ ഓഫിസ് ട്രെയിനര്‍ വിവേക് രഞ്ജന്‍ പരിശീലനത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.