കോന്നി: വനംവകുപ്പിൻെറ ആനയായ കോന്നി സോമൻ ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന എന്ന പദവിയുമായി ഗിന്നസ് റെേക്കാഡിലേക്ക്. ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും പ്രായം കൂടിയ ഗജവീരൻ ലി വാങ് എന്ന ആനയായിരുന്നു. ഇത് വർഷങ്ങൾക്ക് മുേമ്പ െചരിഞ്ഞു. പിന്നീട് ഏഷ്യയിൽ പ്രായം കൂടിയത് ദേവസ്വം ബോർഡിൻെറ ദാക്ഷായണിയായിരുന്നു. ഇതിനെ ഗിന്നസ് റെേക്കാഡിലേക്ക് എത്തിക്കാൻ ബോർഡ് തയാറായില്ല. അടുത്ത കാലത്താണ് ദാക്ഷായണി െചരിഞ്ഞത്. 78 വയസുള്ള സോമനെ ഗിന്നസ് റെേക്കാഡിലേക്ക് എത്തിക്കാൻ വനവികസന ഏജൻസിക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു. ഇതിനായി എഴുപത്തി അയ്യായിരം രൂപ െചലവ് വരും. ഗിന്നസിൽ ഇടം പിടിക്കുന്നതോടെ ഗസറ്റ് വിജ്ഞാപനത്തിലൂടെ സോമൻെറ പേര് സോമനാഥൻ എന്നാക്കി മാറ്റാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് ആനയുടെ പരിപാലനത്തിന് പ്രത്യേക ഫണ്ടും രൂപവത്കരിക്കും. അങ്ങനെ സോമൻ ഗിന്നസ് സോമനാഥനായി മാറും. 1968ൽ റാന്നി വനം ഡിവിഷനിലെ തേക്കുതോട് കെപ്രാമല ഭാഗത്തുനിന്നുമാണ് ആനയെ വനം വകുപ്പിന് ലഭിച്ചത്. കോന്നി ആനത്താവളത്തിൽ എത്തിച്ച് പരിശീലിപ്പിച്ച് മികച്ച താപ്പാനയാക്കി മാറ്റി. ആന പിടിത്തം നിർത്തലാക്കിയ എഴുപത്തിയേഴുവരെ നിരവധി കാട്ടാനകളെ കോന്നി ആനത്താവളത്തിൽ എത്തിച്ച് ചട്ടം പഠിപ്പിച്ച ഗജവീരനാണ് സോമൻ. ആന പിടിത്തം നിരോധിച്ചതോടെ സർക്കാർ വകയായ സോമൻ വനം വകുപ്പിൻെറ കോന്നി ആര്യങ്കാവ് തുടങ്ങിയ കൂപ്പുകളിൽ ജോലി ചെയ്ത് അറുപത്തിയഞ്ചാം വയസ്സിൽ ഒൗദ്യോഗിക മേഖലയിൽനിന്ന് വിരമിച്ചു. പിന്നീട് കോന്നിയിലും ഇപ്പോൾ കോട്ടൂരിലും വിശ്രമജീവിതം നയിക്കുകയാണ്. തലയെടുപ്പും, വലിയ കൊമ്പുകളും, ഒത്ത ഉയരവുമുള്ള കരിവീരനായ സോമൻ ഏറെക്കാലം കോട്ടൂർ ആനത്താവളത്തിലായിരുന്നതിനാൽ കോട്ടൂർ സോമൻ എന്നും അറിയപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.