മന്ത്രവാദ ചികിത്സ കൊലപാതകങ്ങൾ; ശക്തമായ നിയമനിർമാണം അനിവാര്യം -ഐ.എസ്.എം

മന്ത്രവാദ ചികിത്സ കൊലപാതകങ്ങൾ; ശക്തമായ നിയമനിർമാണം അനിവാര്യം -ഐ.എസ്.എം

കാഞ്ഞിരപ്പള്ളി: സാക്ഷര കേരളത്തിന് ഏറെ അപമാനകരമായി ആവർത്തിച്ചുണ്ടാകുന്ന അന്ധവിശ്വാസ -അനാചാര മന്ത്രവാദ ചികിത്സ കൊലപാതകങ്ങൾക്കെതിരെ ശക്തമായ നിയമനിർമാണവും ബോധവത്​കരണവും അനിവാര്യമാണെന്ന് റിവൈവ് ഐ.എസ്.എം ജില്ല പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. മന്ത്രവാദ ചികിത്സക്കിടെ കണ്ണൂരിലുണ്ടായ മരണങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. റിവൈവ് യൂത്ത് സംഗമവും മണ്ഡലം യൂത്ത് അലൈവ് മീറ്റുകളും നടത്തും. ഐ.എസ്.എം ജില്ല പ്രസിഡൻറ് അബ്​ദുൽ ജമാൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജില്ല പ്രസിഡൻറ്​ ടി.എച്ച്. ജാഫർ ഉദ്​ഘാടനം ചെയ്തു. സെക്രട്ടറി ഷാജഹാൻ ചങ്ങനാശ്ശേരി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറുമാരായ റിയാസ് ബാവ, നാസർ മുണ്ടക്കയം, പി.എസ്. സ്വലാഹുദ്ദീൻ, വി.എസ്. ഫൈസൽ, അക്ബർ സ്വലാഹി, സക്കീർ വല്ലം എന്നിവർ സംസാരിച്ചു. പടം: KTL VZR 7 ISM ഐ.എസ്.എം കോട്ടയം ജില്ല യൂത്ത് റിവൈവിൽ സംസ്ഥാന വൈസ് പ്രസിഡൻറ്​ റിയാസ് ബാവ മുഖ്യപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.